വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷക്കീബ് അല്‍ ഹസന് ഫേസ്ബുക്ക് ലൈവിലൂടെ വധ ഭീഷണി- പോലീസ് അന്വേഷണം ആരംഭിച്ചു

ധാക്ക: മുസ്ലി മത വികാരം വൃണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് സൂപ്പര്‍ ക്രിക്കറ്റ് താരം ഷക്കീബ് അല്‍ഹസന് വധഭീഷണി. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഷക്കീബിനെ കൊന്ന് കളയുമെന്ന് പറഞ്ഞുള്ള വധ ഭീഷണിയെത്തിയത്. ഷാഹ്പൂരില്‍ താമസിക്കുന്ന മൊഹ്‌സിന്‍ തലൂക്ദര്‍ എന്നായാളാണ് രാത്രി 12.06ന് ഫേസ് ബുക്ക് ലൈവിലൂടെ ഷക്കീബിനെ വധിക്കുമെന്ന് പറഞ്ഞത്. ഷക്കീബിന്റെ പ്രവര്‍ത്തികള്‍ മുസ്ലിം മതവിശ്വാസികള്‍ക്ക് ചേരുന്നതല്ലെന്നും അവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്നതാണെന്നും പറഞ്ഞ മൊഹ്‌സിന്‍ കത്തികൊണ്ട് ഷക്കീബിനെ കഷണങ്ങളാക്കി കണ്ടിക്കുമെന്നും പറഞ്ഞു. ഷക്കീബിനെ കൊല്ലാനായി ധാക്കയിലേക്ക് താന്‍ വരികയാണെന്നും ലൈവിലൂടെ അയാള്‍ പറഞ്ഞു. കൊല്‍ക്കത്തയിലെ കാളി പൂജ ഷക്കീബ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതാണ് മൊഹ്‌സിനെ ഇത്തരമൊരു ഭീഷണി നടത്താന്‍ പ്രേരിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് ഷില്‍ഹെറ്റ് പോലീസ് പറയുന്നതിങ്ങനെയാണ് 'സംഭവത്തെക്കുറിച്ച് ഞങ്ങള്‍ അറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ ലിങ്ക് സൈബര്‍ പോലീസിന് കൈമാറിയിട്ടുണ്ടെന്നും നിയമ നടപടി ഉടന്‍ സ്വീകരിക്കും'. അല്‍പ്പ സമയത്തിന് ശേഷം അയാള്‍ വീണ്ടും ലൈവില്‍ എത്തുകയും വധ ഭീഷണിക്ക് മാപ്പ് ചോദിക്കുകയും ചെയ്തു. ഷക്കീബ് അടക്കമുള്ള പ്രമുഖരായവര്‍ നന്മയുടെ പാതയിലൂടെ പോകണമെന്ന് അയാള്‍ രണ്ടാമത്തെ ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. സാമൂഹത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള മനപ്പൂര്‍വമായ നടപടിയാണ് ഇതെന്നും രണ്ട് വീഡിയോയും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്‌തെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഷക്കീബ് കാളി പൂജ ഉദ്ഘാടനം ചെയ്തത്. ഷക്കീബ് വിഗ്രഹത്തിന് മുന്നില്‍ തൊഴുത് നില്‍ക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയിരുന്നത്. രണ്ട് വര്‍ഷത്തെ വിലക്ക് പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഷക്കീബ് അല്‍ ഹസന്‍. ഇതിനിടെയാണ് പുതിയ പ്രശ്‌നം ഉണ്ടാകുന്നത്.

shakibalhasan

എല്ലാ ലീഗ് ക്രിക്കറ്റിലും ഫ്രാഞ്ചൈസികള്‍ ഇഷ്ടപ്പെടുന്ന ഷക്കീബിന് വിലക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലും നഷ്ടമായിരുന്നു. ഒത്തുകളി സംഘം പലവട്ടം സമീപിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് ഷക്കീബിന് തിരിച്ചടിയായത്. ഇതോടെ സൂപ്പര്‍ താരമായ ഷക്കീബ് 2019 ഒക്ടോബറിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് ഷക്കീബിന് നഷ്ടമായിരുന്നു. പാകിസ്താന്‍ പരമ്പരയും കഴിഞ്ഞ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ഷക്കീബിന് നഷ്ടമായിരുന്നു. അതേ സമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ താന്‍ ഉണ്ടാകുമെന്ന് ഷക്കീബ് വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ബംഗ്ലാദേശിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഷക്കീബ് കാഴ്ചവെച്ചത്. 606 റണ്‍സും 11 വിക്കറ്റുമാണ് ഷക്കീബ് സ്വന്തമാക്കിയത്.

Story first published: Tuesday, November 17, 2020, 9:01 [IST]
Other articles published on Nov 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X