Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനിലേക്ക് ടെസ്റ്റ് കളിക്കാനില്ല; വേണമെങ്കില്‍ ട്വന്റി20 ആകാമെന്ന് ബംഗ്ലാദേശ്

ധാക്ക: പാകിസ്താനില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) ക്ഷമം നിരസിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ബംഗ്ലാദേശ് താരങ്ങളെ ടെസ്റ്റ് പരമ്പര കളിക്കാന്‍ പാകിസ്താനിലേക്ക് അയക്കില്ലെന്നും വേണമെങ്കില്‍ ട്വന്റി20 കളിക്കാമെന്നും ബിസിബി പിസിബിയെ അറിയിച്ചു. 2020 ജനുവരിയിലും ഫെബ്രുവരിയിലുമായി പാകിസ്താനില്‍ ബംഗ്ലാദേശുമായി ടെസ്റ്റ് പരമ്പര കളിക്കാമെന്നാണ് പിസിബി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ മൂന്ന് ട്്വന്റി20 പരമ്പര കളിക്കാമെന്നും ടെസ്റ്റ് കളിക്കാന്‍ ഇപ്പോള്‍ സമ്മതമല്ലെന്നുമാണ് ബിസിബി നിലപാട്. അതേ സമയം എന്തുകൊണ്ടാണ് പാകിസ്താനില്‍ കളിക്കില്ലെന്ന് പറയുന്നതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിസിബി ബിസിബിക്ക് കത്തയച്ചു. പാകിസ്താന്‍ ഇനി ഹോം മത്സരങ്ങള്‍ പാകിസ്താനിലല്ലാതെ കളിക്കില്ലെന്നും പിസിബി ചീഫ് എക്‌സിക്യൂട്ടീവ് വസിം ഖാന്‍ പറഞ്ഞു.

bcb-

2009ല്‍ പാകിസ്താന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ബസിന് നേരെ ഭീകരാക്രമണമുണ്ടായതിന് ശേഷമാണ് പ്രമുഖ ടീമുകളെല്ലാം പാകിസ്താനില്‍ പരമ്പര കളിക്കാന്‍ വിസമ്മതിച്ചത്. ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ശ്രീലങ്ക കഴിഞ്ഞിടെ പാകിസ്താനില്‍ ടെസ്റ്റ് പരമ്പര കളിച്ചിരുന്നു. 2020ല്‍ മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ടീം പാകിസ്താനില്‍ കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിനെ പാകിസ്താനിലേക്ക് സജീവമായി തിരികെ എത്തിക്കാനാണ് എംസിസി പാകിസ്താന്‍ പര്യടനം നടത്തുന്നത്.

Story first published: Thursday, December 19, 2019, 16:43 [IST]
Other articles published on Dec 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+