ആഘോഷം അതിരുകടന്നു, ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് ശാസന; പണികിട്ടും
റാവല്‍പിണ്ടി: പാക്കിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിനിടെ അതിരുവിട്ട ആഘോഷം നടത്തിയ ബംഗ്ലാദേശ് താരത്തിന് ശാസന. ഇരു ടീമുകളും തമ്മിലുള്ള രണ്ട ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സംഭവം. ബംഗ്ലാദേശ് താരം അബു ജായെദ് വിക്കറ്റ് വീഴ്ത്തിയശേഷം അമിതമായ ആഘോഷപ്രകടനം നടത്തുകയായിരുന്നു. ഇതേതുടര്‍ന്ന് താരത്തിനെതിരെ അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി.
ഐസിസി നിയമം ആര്‍ട്ടിക്കിള്‍ 2.5 പ്രകാരം താരം കുറ്റക്കാരനാണെന്ന് ഐസിസി വ്യക്തമാക്കി. ജായേദിന്റെ റെക്കോര്‍ഡില്‍ ഒരു ഡിമെറിറ്റ് പോയന്റ് കൂട്ടിച്ചേര്‍ക്കും. തെറ്റ് ആവര്‍ത്തിച്ചാല്‍ വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ ഐസിസിക്ക് സ്വീകരിക്കാം. പാക്കിസ്ഥാന്‍ ഇന്നിങ്‌സിലെ 23-ാം ഓവറിലായിരുന്നു സംഭവം. അസര്‍ അലിയെ പുറത്താക്കിയ ജായേദ് ബാറ്റ്‌സ്മാന് അടുത്തുചെന്ന് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ ആഘോഷിക്കുകയായിരുന്നു.

അന്വേഷണത്തിനിടെ ജായേദ് കുറ്റം സമ്മരിച്ചിരുന്നതിനാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമായി വന്നില്ലെന്ന് മാച്ച് റഫറി റിച്ചി റിച്ചാഡ്‌സണ്‍ വ്യക്തമാക്കി. മത്സരത്തില്‍ പാക്കിസ്ഥാന്‍ ഒരിന്നിങ്‌സിനും 44 റണ്‍സിനും ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 445 റണ്‍സ് ആണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്സ് 233 റണ്‍സില്‍ അവസാനിച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ 212 റണ്‍സ് വേണമെന്നിരിക്കെ രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 168 റണ്‍സിന് എല്ലാവരും പുറത്തായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications