കോലിയുടെ സൈറ്റ് ഹാക്ക് ചെയ്ത് ബംഗ്ലാ ആരാധകര്‍ കലിപ്പുതീര്‍ത്തു; ഏഷ്യാ കപ്പിലെ തോല്‍വിക്ക് പകരം വീട്ടി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ വെബ്‌സൈറ്റ് ബംഗ്ലാദേശ് ആരാധകര്‍ ഹാക്ക് ചെയ്തു. ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ലിന്റണ്‍ ദാസ് പുറത്തായത് തെറ്റായ തീരുമാനത്തിലാണെന്ന് ആരോപിച്ചാണ് പ്രതിഷേധ സൂചകമായി ബംഗ്ലാ ആരാധകര്‍ ചൊവ്വാഴ്ച കോലിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. ഇക്കാര്യം ഹാക്ക് ചെയ്തവര്‍ സൂചിപ്പിച്ചിട്ടുമുണ്ട്.

ക്രിക്കറ്റ് ജന്റില്‍മാന്മാരുടെ കളിയാണന്നല്ലേ പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാം ടീമുകള്‍ക്കും ശരിയായ നീതി ലഭിക്കാന്‍ അര്‍ഹതയുണ്ട് എങ്ങിനെയാണ് ലിന്റണ്‍ പുറത്തായതെന്ന് വിശദീകരിക്കൂ. ഈ വിഷയത്തില്‍ മാപ്പു പറയുകയും അമ്പയര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തില്ലെങ്കില്‍ കോലിയുടെ വെബ്‌സൈറ്റ് ഓരോ തവണയും ഹാക്ക് ചെയ്തുകൊണ്ടിരിക്കുമെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി. ലിന്റണ്‍ദാസ് പുറത്താകുന്നതിന്റെ ദൃശ്യങ്ങളും അവര്‍ കോലിയുടെ സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2015ലെ ലോകകപ്പിലും ബംഗ്ലാദേശ് ഇന്ത്യ മത്സരത്തിലെ അമ്പയറുടെ തീരുമാനം തെറ്റാണെന്ന് ബംഗ്ലാദേശ് പ്രതിഷേധിച്ചിരുന്നു. മത്സരത്തില്‍ രോഹിത് ശര്‍മ ഒരുതവണ പുറത്തായതാണെന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്നാല്‍, അമ്പയര്‍ നോബോള്‍ വിളിച്ചതിനെ തുടര്‍ന്ന് രോഹിത് കളി തുടരുകയും സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ഇന്ത്യക്കാര്‍ അമ്പയറെ സ്വാധീനിച്ച് നേടിയ വിജയമാണിതെന്നാണ് അന്ന് ബംഗ്ലാദേശ് ആരാധകര്‍ ആരോപിച്ചിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications