Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡില്‍ പള്ളിയില്‍ വെടിവെപ്പ്,6 മരണം;ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിക്കുള്ളില്‍ നടന്ന വെടിവെപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ക്രിക്കറ്റ് താരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കളിക്കാരെല്ലാം സുരക്ഷിതരാണെന്ന് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. കഷ്ടിച്ച് രക്ഷപ്പെട്ടെന്നാണ് തമീമിന്റെ വെളിപ്പെടുത്തല്‍.

Bangladesh

കറുത്തവസ്ത്രം ധരിച്ചയാള്‍ പള്ളിക്കുള്ളില്‍ കയറി വെടിവെക്കുകയായിരുന്നു. പോലീസ് എത്തുന്നതിന് മുന്‍പ് ഇയാള്‍ രക്ഷപ്പെട്ടു. വെള്ളിയാഴ്ചയായതിനാല്‍ പള്ളിയില്‍ തിരക്കുണ്ടായിരുന്നു. പ്രാദേശിക സമയം 1.45ഓടെയായിരുന്നു സംഭവം. ചില കളിക്കാര്‍ പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ കയറിയിരുന്നു. പരിശീലക സംഘത്തിലുള്ളവരും ചില കളിക്കാരും ഹോട്ടലിലായിരുന്നു.

മാര്‍ച്ച് 16ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായാണ് ടീം ഇവിടെയെത്തിയത്. സംഭവം കളിക്കാരെ പിടിച്ചുലച്ചെന്നാണ് സൂചന. വെടിക്കുന്നത് കളിക്കാര്‍ കണ്ടില്ലെങ്കിലും വെടിശബ്ദം കേട്ടെന്നാണ് പരിശീലകന്‍ പിന്നീട് പറഞ്ഞത്. സംഭവം നടന്നതോടെ കളിക്കാരെയെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ ഹോട്ടലിനുള്ളില്‍ കഴിയുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് മത്സരം ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Story first published: Friday, March 15, 2019, 10:10 [IST]
Other articles published on Mar 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+