വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങി; ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തിന് പിഴ

കൊല്‍ക്കത്ത: വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയില്‍ തങ്ങിയ ബംഗ്ലാദേശ് ക്രിക്കറ്റ് താരം സൈഫ് ഹസ്സന് കനത്ത പിഴ. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് താരത്തിന്റെ വിസ കാലാവധി കഴിഞ്ഞതായി ശ്രദ്ധയിപ്പെട്ടത്. സൈഫിന്റെ വിസയുടെ കാലാവധി കഴിഞ്ഞ് രണ്ടുദിവസം അധികമായി ഇന്ത്യയില്‍ തങ്ങിയതിനെ തുടര്‍ന്ന് 21600 രൂപയാണ് പിഴയായി വിധിച്ചത്.

താരത്തിന് അബദ്ധം പറ്റിയതെന്നാണ് വിശദീകരണം. വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ ഇടപെട്ടാണ് പിഴത്തുകയില്‍ ഒതുക്കിയത്. ഇന്ത്യയില്‍ ക്രിക്കറ്റ് പര്യടനത്തിയ ബംഗ്ലാദേശിന്റെ ആദ്യ സംഘം ഞായറാഴ്ച്ച ധാക്കയിലേക്ക് മടങ്ങിയിരുന്നു. പരമ്പരയില്‍ പകരക്കാരനായി ഉള്‍പ്പെടുത്തിയ സൈഫ് രണ്ടാമത്തെ സംഘത്തിനൊപ്പമായിരുന്നു ഉള്‍പ്പെട്ടത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം; ടോം ലതാമിന് സെഞ്ച്വറിഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കം; ടോം ലതാമിന് സെഞ്ച്വറി

Saif Hassan Fined For over Staying In India

ജൂണില്‍ ഹസ്സിന് ഇന്ത്യന്‍ വിസ ലഭിച്ചിരുന്നു. മറ്റു കളിക്കാര്‍ക്ക് ടീം വേറിട്ട് വിസ എടുക്കുകയും ചെയ്തു. നേരത്തെ വിസ ലഭിച്ചതിനാല്‍ സൈഫ് ഈ ആനുകൂല്യത്തിലായിരുന്നു ഇന്ത്യയിലെത്തിയത്. എന്നാല്‍, വിസ കാലാവധി തീര്‍ന്നവിവരം താരം ശ്രദ്ധിച്ചിരുന്നില്ല. ബാര്‍ഡിങ് പാസ് നല്‍കാന്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. വിസ പുതുക്കിയശേഷം താരത്തെ നാട്ടിലേക്ക് മടക്കിയയച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷന് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നന്ദി അറിയിച്ചു.

Story first published: Friday, November 29, 2019, 11:58 [IST]
Other articles published on Nov 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X