വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാക്കിബിനെതിരായ വിലക്ക്; വന്‍ പ്രതിഷേധവുമായി ക്രിക്കറ്റ് ആരാധകര്‍, ആവശ്യം ഒന്നുമാത്രം

Protests in Bangladesh over ban on cricket hero Shakib Al Hasan | Oneindia Malayalam

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെ രണ്ടുവര്‍ഷത്തേക്ക് വിലക്കിയ ഐസിസി നടപടിക്കെതിരെ ധാക്കയില്‍ ക്രിക്കറ്റ് ആരാധകരുടെ പ്രതിഷേധം. നൂറുകണക്കിന് ആരാധകര്‍ ഐസിസിക്കെതിരെ മുദ്രാവാക്യവുമായി തെരുവിലിറങ്ങി. ഐസിസിയുടെ സോഷ്യല്‍ മീഡിയയില്‍ ബംഗ്ലാ ആരാധകര്‍ തെറിവിളി നടത്തിയത് കൂടാതെയാണ് ധാക്കയിലും പ്രതിഷേധ പ്രകടനം നടത്തിയത്.

ഷാക്കിബിന്റെ സ്വദേശമായ മഗുരയിലും ആരാധകര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഐസിസി വിലക്ക് പിന്‍വലിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചെന്നും കൂടാതെ മനുഷ്യച്ചങ്ങള തീര്‍ത്തെന്നും പോലീസ് ഉദ്യോഗസ്ഥനായ സെയ്ഫുള്‍ ഇസ്ലാം അറിയിച്ചു. ഷാക്കിബിനെതിരായ വിലക്ക് ഗുഢാലോചനയാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

ആരാധകര്‍ക്ക് ഞെട്ടല്‍; ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് മാക്‌സ്‌വെല്‍ആരാധകര്‍ക്ക് ഞെട്ടല്‍; ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത് മാക്‌സ്‌വെല്‍

shakibalhasan

ഐസിസിയുടെ വിലക്ക് ഷാക്കിബ് നേരത്തെ അംഗീകരിച്ചിരുന്നു. തന്നെ വിലക്കുന്നതില്‍ അതിയായ വിഷമമുണ്ടെന്നും എന്നാല്‍ കുറ്റം സമ്മതിക്കുകയാണെന്നും ഷാക്കിബ് വ്യക്തമാക്കി. ക്രിക്കറ്റ് അഴിമതി മുക്തമാകണമെന്നാണ് തന്റേയും ആഗ്രഹം. ക്രിക്കറ്റിലെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കും. യുവ കളിക്കാര്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും താരം പറഞ്ഞു.

കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...കൊല്‍ക്കത്തയിലേത് പിങ്ക് ബോള്‍ ടെസ്റ്റല്ല? റെഡ് ബോള്‍ തന്നെ!! ഇന്ത്യയുടെ പുതിയ തന്ത്രം ഇങ്ങനെ...

രണ്ടു വര്‍ഷം മുന്‍പ് ഒത്തുകളിക്കാനാവശ്യപ്പെട്ടു വാതുവയ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവച്ചതിന്റെ പേരിലാണ് ഷാക്കിബിനെതിരെ ഐസിസി നടപടി. ഒരു വാതുവയ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഷാക്കിബുമായി ബന്ധപ്പെട്ടതായി ഐസിസിക്കു വ്യക്തമായത്. ഐസിസിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഈ വാതുവയ്പുകാരന്‍. ബംഗ്ലാദേശിന്റെ പ്രധാന കളിക്കാരനാണ് ഷാക്കിബ്. കഴിഞ്ഞ ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിനായി ഷാക്കിബ് കാഴ്ചവച്ചത്. എട്ടു മത്സരങ്ങളില്‍ നിന്നും 606 റണ്‍സ് അടിച്ചെടുത്ത താരം 11 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

Story first published: Thursday, October 31, 2019, 14:03 [IST]
Other articles published on Oct 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X