Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന്‍ സ്റ്റീവ് റോഡ്‌സിനെ പുറത്താക്കി

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ സ്റ്റീവ് റോഡ്‌സിനെ പുറത്താക്കി. ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പില്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്തായതിന്റെ പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടി. താരതമ്യേനെ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ലോകകപ്പില്‍ പുറത്തെടുത്തതെങ്കിലും നിര്‍ണായക മത്സരത്തിലെ തോല്‍വി തിരിച്ചടിയായി.

steve rhodes

പരിശീലകനുമായുള്ള സംയുക്ത തീരുമാനപ്രകാരമാണ് ഇപ്പോഴത്തെ നടപടിയെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കി. എട്ടു മത്സരങ്ങളില്‍ മൂന്ന് വിജയങ്ങള്‍ സ്വന്തമാക്കിയ ബംഗ്ലാദേശ് ഇക്കുറി എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സൗത്ത് ആഫ്രിക്ക, വെസ്റ്റിന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെയായിരുന്നു ബംഗ്ലാദേശിന്റെ വിജയം.

ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാനായില്ല. ഇതോടെയാണ് പരിശീലകന്റെ സ്ഥാനം തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് വരെയായിരുന്നു റോഡ്‌സിന്റെ കരാര്‍. ഈ മാസം ഒടുവില്‍ ശ്രീലങ്കയിലേക്ക് ഏകദിന പരമ്പരയ്ക്കായി പോകുന്ന ബംഗ്ലാദേശിന് പുതിയ പരിശീലകനായിരിക്കും.

മുഖ്യ പരിശീലകനെ പുറത്താക്കിയെങ്കിലും പേസ് ബൗളിങ് കോച്ച് കോട്‌നി വാല്‍ഷ്, സ്പിന്‍ ബൗളിങ് കോച്ച് സുനില്‍ ജോഷി എന്നിവരുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇരുവരും ലോകകപ്പ് വരെയാണ് കരാറിലുണ്ടായിരുന്നു. ബംഗ്ലാദേശ് ബൗളര്‍മാര്‍ എട്ടു കളികളില്‍ നിന്നും 2,473 റണ്‍സാണ് വിട്ടുനല്‍കിയത്. ഒരു മത്സരത്തില്‍ 310 റണ്‍സ് ശരാശരിയില്‍ ബൗളര്‍മാര്‍ വിട്ടുനല്‍കി. അതുകൊണ്ടുതന്നെ ബൗളിങ് കോച്ചുമാരെയും മാറ്റിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Story first published: Tuesday, July 9, 2019, 10:45 [IST]
Other articles published on Jul 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+