പാക്കിസ്ഥാനെ ഭയം; ബംഗ്ലാദേശിന്റെ അഞ്ച് പരിശീലകര്‍ പര്യടനത്തില്‍നിന്നും പിന്മാറി
ധാക്ക: പാക്കിസ്ഥാനിലെ തീവ്രവാദ ഭീഷണിയെ ഭയന്ന് ബംഗ്ലാദേശ് പര്യടനത്തില്‍നിന്നും അഞ്ച് പരിശീകര്‍ പിന്മാറി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ അക്രം ഖാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഷ്ഫിഖുര്‍ റഹീം പര്യടനത്തില്‍നിന്നും പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലക സംഘത്തിലെ അഞ്ചുപേര്‍കൂടി പിന്മാറ്റം ബോര്‍ഡിനെ അറിയിച്ചത്.
ബംഗ്ലാദേശിന്റെ പരിമിതഓവര്‍ ടീം ബാറ്റിങ് പരിശീലകന്‍ നീല്‍ മക്കെന്‍സിയും പിന്മാറിയവരില്‍ ഉള്‍പ്പെടുന്നു. സ്പിന്‍ പരിശീലകന്‍ ഡാനിയല്‍ വെറ്റോറി, ടീം അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖരന്‍ തുടങ്ങിയവരും ബംഗ്ലാദേശ് ടീമിനൊപ്പം പാക്കിസ്ഥാനിലെത്തില്ല. കണ്ടീഷനിങ് കോച്ച് മാരിയോ ഫീല്‍ഡിങ് പരിശീലകന്‍ കുക്ക് എന്നിവരും പാക് പര്യടനത്തിന് വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ഇവര്‍ക്ക് പകരക്കാരെ ബംഗ്ലാദേശ് നിശ്ചയിച്ചിട്ടുണ്ട്. ടി20 പരമ്പരയ്ക്കുശേഷം ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് വിവിധ ഘട്ടങ്ങളിലായി പാക്കിസ്ഥാനില്‍ കളിക്കും. 2009ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ പാക്കിസ്ഥാനില്‍വെച്ച് തീവ്രവാദികള്‍ ആക്രമിച്ചതിനുശേഷം അന്താരാഷ്ട്ര മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ മുടങ്ങിയിരുന്നു. അടുത്തിടെ ശ്രീലങ്കന്‍ ടീമാണ് പാക്കിസ്ഥാനിലേക്ക് വീണ്ടും സന്ദര്‍ശനത്തിനെത്തിയത്. എന്നാല്‍, ശ്രീലങ്കയുടെ പ്രധാന കളിക്കാര്‍ പരമ്പരയില്‍ പിന്മാറിയത് വിവാദമായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications