ധാക്ക: ബംഗ്ലാദേശ് ബൗളിങ് പരിശീലകന് ചാള്‍സ് ലാങ്വെല്ട്ട് രാജിവെച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ ലാങ്വെല്ട്ട് ഇനി സ്വന്തം ടീമിനെ പരിശീലിപ്പിക്കാനാണ് തീരുമാനം. ലാങ് വെല്‍ട്ടിന്റെ രാജിക്കാര്യം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഓപ്പറേഷന് കമ്മറ്റി ചെയര്മാന് അക്രം ഖാന് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമില്‍നിന്നുള്ള ഓഫറിനെ തുടര്‍ന്നാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈയിലാണ് ബംഗ്ലാദേശ് ലാങ് വെല്ട്ടിനെ ബൗളിങ് പരിശീലകനായി നിയമിച്ചത്. ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുന്‍ വിന്‍ഡീസ് താരം കോട്നി വാല്‍ഷിന് പകരക്കാരനായിട്ടാണ് ലാങ് വെല്‍ട്ട് എത്തിയത്. ലാങ് വെല്‍ട്ട് രാജിവെച്ചതോടെ ബംഗ്ലാദേശ് പുതിയ പരിശീലകനെ നിയമിക്കും. അടുത്തമാസം പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുകയാണ് ബംഗ്ലാദേശ്.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ടി20: ടോസ് ഇന്ത്യക്ക്, ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയച്ചു
സമീപകാലത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് മികച്ച ടീമിനെ കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണാഫ്രിക്ക. ബോര്‍ഡില്‍ അഴിച്ചുപണി നടത്തിയതിനുശേഷം പരിശീലക സംഘത്തിലും പുതിയ ആളുകളെ നിയോഗിക്കുകയാണ്. മാര്‍ക്ക് ബൗച്ചറിനെ പ്രധാന പരിശീലകനായി നിയമിച്ചിട്ടുണ്ട്. ജാക്വിസ് കാലിസ് ബാറ്റിങ് പരിശീലകനായും എത്തിയേക്കും. ഗ്രേയം സ്മിത്ത് ആണ് ഇപ്പോള്‍ ഡയറക്ടര്‍.