Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാക്വിബിന് പരിക്ക്, ഞെട്ടലില്‍ ബംഗ്ലാദേശ്... ലോകകപ്പ് നഷ്ടമാവുമോ?

ഡബ്ലിന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇനി രണ്ടാഴ്ചകള്‍ മാത്രം ശേഷിക്കെ ബംഗ്ലാദേശ് ടീമിന് അപ്രതീക്ഷിത തിരിച്ചടി. ടീമിന്റെ കുന്തമുനയായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനേറ്റ പരിക്കാണ് ബംഗ്ലാദേശിനെ ആശങ്കയിലാക്കിയിരിക്കുന്നത്. ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ അയര്‍ലാന്‍ഡിനെതിരേ കളിക്കുന്നതിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. കളിയില്‍ 51 പന്തില്‍ പുറത്താവാതെ 50 റണ്‍സെടുത്തുനില്‍ക്കെ പരിക്കിനെ തുടര്‍ന്നു ഷാക്വിബ് കളം വിടുകയായിരുന്നു. പിന്നീട് ബാറ്റ് ചെയ്യാന്‍ താരം തിരിച്ചെത്തിയതുമില്ല.

shakib

റിട്ടയേര്‍ഡ് ഹര്‍ട്ടാവുന്നതിനു തൊട്ടുമുമ്പത്തെ ഓവറില്‍ ഇടതു തോളിലെ കടുത്ത വേദനയെ തുടര്‍ന്നു ഷാക്വിബ് ടീം ഫിസിയോയുടെ സഹായം തേടിയിരുന്നു. ഇതിനു ശേഷം ബാറ്റിങ് തുടര്‍ന്ന ഷാക്വിബ് പുള്‍ ഷോട്ടിനു ശേഷം അസ്വസ്ഥനായി കാണപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണണ് താരത്തിന്റെ പരിക്ക് അത്ര നിസാരമല്ലെന്നു സൂചനകള്‍ ലഭിച്ചത്. നിലവില്‍ ബംഗ്ലാദേശിനെ ടെസ്റ്റിലും ടി20യിലും നയിക്കുന്നത് ഷാക്വിബാണ്.

ഷാക്വിബിനു പരിക്കേറ്റെങ്കിലും മല്‍സരത്തില്‍ ബംഗ്ലാദേശ് അനായാസം ജയിച്ചു കയറിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് പോള്‍ സ്റ്റിര്‍ലിങ് (130), നായകന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് (94) എന്നിവരുടെ ഇന്നിങ്‌സുകളുടെ ബലത്തില്‍ എട്ടു വിക്കറ്റിന് 292 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഏഴോവര്‍ ശേഷിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഷാക്വിബിനെക്കൂടാതെ ലിറ്റണ്‍ ദാസ് (76), തമീം ഇഖ്ബാല്‍ (57) എന്നിവരും ബംഗ്ലാദേശിനായി ഫിഫ്റ്റി നേടി. ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിന്റെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്. വെസ്റ്റ് ഇന്‍ഡീസാണ് ടൂര്‍ണമെന്റിലെ മറ്റൊരു ടീം.

Story first published: Thursday, May 16, 2019, 15:30 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+