For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിലക്ക് തീര്‍ന്നു; മടങ്ങിവരാനൊരുങ്ങി ഷക്കീബ് അല്‍ഹസന്‍, സ്വാഗതം ചെയ്ത് സഹതാരങ്ങള്‍

ധാക്ക: വിലക്ക് കാലാവധി അവസാനിച്ച് തിരിച്ചുവരാനൊരുങ്ങി ബംഗ്ലാദേശ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസന്‍. ഒത്തുകളി സംഘം സമീപിച്ച വിവരം മറച്ചുവെച്ചതിനെത്തുടര്‍ന്ന് അഴിമതി വിരുദ്ധ നിയമപ്രകാരം ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട ശേഷമാണ് ഷക്കീബിന്റെ മടങ്ങിവരവ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ നിലവിലെ ഏറ്റവും പ്രശസ്തനും മൂല്യമേറിയ താരവുമാണ് ഷക്കീബ്.

ഷക്കീബിന് തിരിച്ചടിയായത്

എല്ലാ ലീഗ് ക്രിക്കറ്റിലും ഫ്രാഞ്ചൈസികള്‍ ഇഷ്ടപ്പെടുന്ന ഷക്കീബിന് വിലക്കിനെത്തുടര്‍ന്ന് ഇത്തവണത്തെ ഐപിഎല്ലും നഷ്ടമായിരുന്നു. ഒത്തുകളി സംഘം പലവട്ടം സമീപിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയതാണ് ഷക്കീബിന് തിരിച്ചടിയായത്. ഇതോടെ സൂപ്പര്‍ താരമായ ഷക്കീബ് 2019 ഒക്ടോബറിന് ശേഷം ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റ് ഷക്കീബിന് നഷ്ടമായിരുന്നു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

പാകിസ്താന്‍ പരമ്പരയും കഴിഞ്ഞ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും ഷക്കീബിന് നഷ്ടമായിരുന്നു. അതേ സമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ താന്‍ ഉണ്ടാകുമെന്ന് ഷക്കീബ് വ്യക്തമാക്കിയിട്ടുണ്ട്. 2019ലെ ലോകകപ്പില്‍ ബംഗ്ലാദേശിനുവേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഷക്കീബ് കാഴ്ചവെച്ചത്. 606 റണ്‍സും 11 വിക്കറ്റുമാണ് ഷക്കീബ് സ്വന്തമാക്കിയത്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണിലും ഐപിഎല്ലിന്റെ ഈ സീസണും ഷക്കീബിന് നഷ്ടമായി. ബംഗ്ലാദേശിനുവേണ്ടി 56 ടെസ്റ്റില്‍ നിന്ന് 3862 റണ്‍സും 210 വിക്കറ്റും 206 ഏകദിനത്തില്‍ നിന്ന് 6223 റണ്‍സും 260 വിക്കറ്റും 76 ടി20യില്‍ നിന്ന് 1567 റണ്‍സും 92 വിക്കറ്റുമാണ് ബംഗ്ലാദേശിനുവേണ്ടി ഷക്കീബ് നേടിയത്.

ബംഗ്ലാദേശ്

63 ഐപിഎല്ലില്‍ നിന്നായി 746 റണ്‍സും 59 വിക്കറ്റുമാണ് ഷക്കീബിന്റെ സമ്പാദ്യം. ഷക്കീബിന്റെ മടങ്ങിവരവിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ സഹതാരങ്ങള്‍ ആഘോഷമാക്കുന്നുണ്ട്. പല താരങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഷക്കീബിനെ സ്വാഗതം ചെയ്തു. ഷക്കീബിന്റെ മടങ്ങിവരവിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ബംഗ്ലാദേശ് ടി20 ക്യാപ്റ്റന്‍ മഹമ്മൂദുല്ല പറഞ്ഞു.

മഹമ്മൂദുല്ല

'വളരെ വര്‍ഷമായി ഷക്കീബാണ് ഏറ്റവും മികച്ച ബംഗ്ലാദേശ് താരമെന്ന ഞങ്ങള്‍ക്കറിയാം. ഡ്രസിങ് റൂമിലേക്ക് ഷക്കീബിന്റെ മടങ്ങിവരവിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അവനെ കാണാനാകുന്നതും ഒപ്പം സമയം ചിലവിടാന്‍ സാധിക്കുന്നതും മനോഹരമായ അനുഭവമാണ്. ഷക്കീബ് ചാമ്പ്യന്‍ താരമാണ്. പഴയ താളം കണ്ടെത്താന്‍ അവന് അധിക സമയം വേണ്ടിവരില്ലെന്നാണ് വിശ്വാസം. എല്ലാ ക്രിക്കറ്റ് വേദികളിലേക്കും അവന്‍ സജീവമായി മടങ്ങിവരുമെന്നാണ് എന്റെ പ്രതീക്ഷ'-മഹമ്മൂദുല്ല പറഞ്ഞു.

ബിസിബി

ഞങ്ങളുടെ ഏറ്റവും മികച്ച താരം തിരിച്ചുവരുന്നുവെന്നാണ് ബിസിബി സെലക്ടര്‍ പറഞ്ഞത്. 33കാരനായ താരം നിലവില്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണുള്ളത്. 'ഞങ്ങളുടെ മികച്ച താരം കളത്തിലേക്ക് തിരിച്ചെത്തുകയാണ്. ആഭ്യന്തര മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവന്‍ തന്നെ തയ്യാറെടുക്കുകയാണ്. അവന്റെ കായിക ക്ഷമത ഞങ്ങള്‍ പരിശോധിക്കുകയാണ്. അവന് ആവിശ്യത്തിനുള്ള സമയം ഞങ്ങള്‍ അനുവദിക്കും. എന്നാല്‍ പരിചയസമ്പന്നനായ അവന് പഴയ ഫോമിലേക്കെത്താന്‍ അധികം സമയം വേണ്ടിവരില്ല'-ബിസിബി മുഖ്യ സെലക്ടര്‍ മിഹാജുല്‍ അബിദിന്‍ പറഞ്ഞു.

Story first published: Thursday, October 29, 2020, 10:14 [IST]
Other articles published on Oct 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+