For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിസിബിയുടെ വിരട്ടല്‍ ഫലം കണ്ടു; പാകിസ്താനില്‍ ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് കളിക്കും

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) വിരട്ടല്‍ ഒടുവില്‍ ഫലം കണ്ടു. പാകിസ്താനില്‍ രണ്ട് ടെസ്റ്റ് മത്സരം കളിക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ശ്രമം വിഫലമായി. ആദ്യം പരമ്പരയ്ക്ക് സമ്മതിച്ച ബംഗ്ലാദേശ് പിന്നീട് രണ്ട് ടെസ്റ്റ് കളിക്കാന്‍ സാധിക്കില്ലെന്നും ഒരു ടെസ്റ്റ് മത്സരം മാത്രം പാകിസ്താനില്‍ കളിക്കാമെന്നും രണ്ടാം ടെസ്റ്റ് പാകിസ്താന് പുറത്ത് മറ്റൊരു വേദിയില്‍ കളിക്കാമെന്നുമായിരുന്നു ബിസിബിയുടെ നിലപാട്.

എന്നാല്‍ ബംഗ്ലാദേശിന്റെ പിന്മാറ്റ നിലപാടിനെതിരേ ശക്തമായ പ്രതിഷേധവുമായി പിസിബി രംഗത്തെത്തിയതോടെ ബംഗ്ലാദേശ് വഴങ്ങുകയായിരുന്നു. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഒരു ഏകദിനവുമാണ് ബംഗ്ലാദേശ് പാകിസ്താനില്‍ കളിക്കുക. ബംഗ്ലാദേശുമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കുക സന്തോഷം നല്‍കുന്നു. ഇരു ബോര്‍ഡും തമ്മിലുള്ള തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് നിര്‍ണ്ണായക പങ്കുവഹിച്ച ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹറിന് നന്ദി - പിസിബി ചെയര്‍മാന്‍ ഇഹ്‌സാന്‍ മനി പറഞ്ഞു.

pcb-ehsanmani

ജനുവരി 24ന് നടക്കുന്ന ടി20 മത്സരത്തോടെയാണ് ബംഗ്ലാദേശിന്റെ പാകിസ്താന്‍ പര്യടനം ആരംഭിക്കുന്നത്. 25നും 27നും അടുത്ത രണ്ട് ട്വന്റി20 മത്സരങ്ങള്‍ നടക്കും. ഫെബ്രുവരി 7 നും ഏപ്രില്‍ അഞ്ചിനുമാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഏപ്രില്‍ മൂന്നിനാണ് ഏകദിനം. അടുത്തിടെ ശ്രീലങ്ക പാകിസ്താന്‍ പര്യടനം നടത്തിയിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്താന്‍ പര്യടനം നടത്തുന്നതിനിടെ ഭീകരാക്രമണം നേരിടേണ്ടി വന്നതിന് ശേഷമാണ് പ്രമുഖ ടീമുകള്‍ പാകിസ്താനില്‍ പരമ്പര കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നത്.

Story first published: Wednesday, January 15, 2020, 18:02 [IST]
Other articles published on Jan 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+