വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്തുകൊണ്ട് അക്കാര്യം മറച്ചു വച്ചു? ഷാക്വിബിനെതിരേ വിലക്ക് വന്നേക്കും!! ഐസിസി കലിപ്പില്‍

ഒരു വര്‍ഷത്തേക്കു താരത്തെ വിലക്കിയേക്കും

Shakib-Al-Hasan likely to be suspended by ICC | Oneindia Malayalam

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസനെതിരേ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) കടുത്ത നടപടിക്കൊരുങ്ങുന്നു. താരത്തിനെ വിലക്കുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ക്കായി ഐസിസി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വരുന്നു ടി20 'ജൂനിയര്‍'- ടി10 പൊളിക്കും, യുവരാജ്, അഫ്രീഡി, ... വമ്പന്‍ താരനിരവരുന്നു ടി20 'ജൂനിയര്‍'- ടി10 പൊളിക്കും, യുവരാജ്, അഫ്രീഡി, ... വമ്പന്‍ താരനിര

ഷാക്വിബിന് ഇപ്പോള്‍ സമയം മോശമാണ്. അടുത്തിടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെതിരേ താരങ്ങളെ കൂട്ടുപിടിച്ച് സമരം നടത്തിയതിനു പ്രതിക്കൂട്ടിലായ ഷാക്വിബ് മുഖ്യ കരാര്‍ ലംഘിച്ചു കൊണ്ട് ടീമിന്റെ സ്‌പോണ്‍സര്‍മാരുടെ എതിരാളികളായ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും വിവാദമായിരുന്നു. ഇവയ്ക്കിടെയാണ് ഐസിസിയും താരത്തിനെതിരേ വാളോങ്ങുന്നത്.

എന്തു കൊണ്ട് മറച്ചുവച്ചു?

എന്തു കൊണ്ട് മറച്ചുവച്ചു?

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒത്തുകളിക്കാനാവശ്യപ്പെട്ടു വാതുവയ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവച്ചതിന്റെ പേരിലാണ് ഷാക്വിബിനെതിരേ ഐസിസി നടപടിക്കൊരുങ്ങുന്നത്. ബംഗ്ലാദേശിലെ ഒരു മുന്‍നിര മാധ്യമമാണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
18 മാസത്തേക്കു ഷാക്വിബിനെ ക്രിക്കറ്റില്‍ നിന്നു വിലക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാണ് ഐസിസിയില്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്നാണ് വിവരം.

ഓഫര്‍ നിരസിച്ചു

ഓഫര്‍ നിരസിച്ചു

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വന്‍ ഓഫറുമായി വാതുവയ്പുകാരന്‍ ഷാക്വിബിനെ സമീപിച്ചെങ്കിലും താരം അതിനു വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഐസിസിയെ അറിയിക്കേണ്ട ബാധ്യത ഷാക്വിബിനുണ്ടായിരുന്നു. പക്ഷെ ഇതുരഹസ്യമാക്കി വച്ചതാണ് ഇപ്പോള്‍ താരത്തെ കുടുക്കിയിരിക്കുന്നത്.

ഷാക്വിബിലൂടെയല്ല ഐസിസി ഈ വിവരം അറിഞ്ഞത്.ഒരു വാതുവയ്പുകാരന്റെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഷാക്വിബുമായി ബന്ധപ്പെട്ടതായി ഐസിസിക്കു വ്യക്തമായത്. ഐസിസിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഈ വാതുവയ്പുകാരന്‍.

ഷാക്വിബിനെ അറിയിച്ചു?

ഷാക്വിബിനെ അറിയിച്ചു?

ഈ വിഷയവുമായി ബന്ധപ്പെട്ട് ഐസിസിയുടെ ആന്റി കറപ്ക്ഷന്‍ വിഭാഗവുമായും ബംഗ്ലാദശ് ക്രിക്കറ്റ് ബോര്‍ഡുമായും ഷാക്വിബ് ഇതിനകം ബന്ധപ്പെട്ടതായും വിലക്കിനെക്കുറിച്ച് താരത്തിനു നേരിട്ടു സൂചന ലഭിച്ചുവെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഏറ്റവും ചുരുങ്ങിയത് ആറു മാസത്തേക്കെങ്കിലും ഷാക്വിബിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കുന്നതിനെക്കുറിച്ച് ഐസിസി ആലോചിക്കുന്നതായാണ് വിവരം. അധികം വൈകാതെ തന്നെ ഐസിസി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബംഗ്ലാദശിനു വന്‍ തിരിച്ചടി

ബംഗ്ലാദശിനു വന്‍ തിരിച്ചടി

ഷാക്വിബിനെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കുകയാണെങ്കില്‍ അതു ബംഗ്ലാദശിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി മാറും. കാരണം ബംഗ്ലാദേശിന്റെ തുറുപ്പുചീട്ടാണ് താരം.
കഴിഞ്ഞ ലോകകപ്പില്‍ ഓള്‍റൗണ്ട് പ്രകടനമാണ് ബംഗ്ലാദേശിനു ഷാക്വിബ് കാഴ്ചവച്ചത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 606 റണ്‍സ് അടിച്ചെടുത്ത താരം 11 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

Story first published: Tuesday, October 29, 2019, 12:55 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X