For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വര്‍ഷത്തിന് ശേഷം ഇറ്റാലിയന്‍ ലീഗില്‍ മടങ്ങിയെത്തി ബലോട്ടലി

ടുറിന്‍: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റാലിയന്‍ ലീഗില്‍ മടങ്ങിയെത്തി മരിയോ ബലോട്ടലി.സീരി എ ക്ലബ്ബായ ബ്രസിയ കാല്‍സിയോക്കൊപ്പമാവും ബലോട്ടലി ബൂട്ടണിയുക.ലിവര്‍പൂളിലും മാഞ്ചസ്റ്റര്‍ സിറ്റിയും കളിക്കുമ്പോള്‍ അണിഞ്ഞ 45ാം നമ്പര്‍ ജഴ്‌സിയിലാവും ബലോട്ടലി ഇറങ്ങുക. മടങ്ങിവരവ് വിവരം വികാരഭരിതനായാണ് ബലോട്ടലി അറിയിച്ചത്.നാട്ടിലേക്ക് മടങ്ങിവരുന്നതായി അറിയിച്ചപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞുവെന്നും ബലോട്ടലി പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബായ മാഴ്‌സെല്ലിയില്‍ നിന്നാണ് ബലോട്ടലി ഇറ്റാലിയന്‍ ക്ലബ്ബിലേക്കെത്തുന്നത്.ഏറെ വിവാദങ്ങള്‍ നേരിടേണ്ടി വന്ന കളിക്കാരനാണ് 29കാരനായ ബലോട്ടലി. കളിക്കളത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് എന്നും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ബലോട്ടലി 2006ലാണ് ക്ലബ്ബ് കരിയര്‍ ആരംഭിക്കുന്നത്.2007ല്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാനിലെത്തിയ അദ്ദേഹം 59 മത്സരങ്ങളില്‍ നിന്ന് 20 ഗോള്‍ നേടി. മൂന്ന് കൊല്ലത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറിലെത്തിയ ബലോട്ടലി മൂന്ന് കൊല്ലം ഇംഗ്ലണ്ടിലും തുടര്‍ന്നു.സിറ്റിക്കൊപ്പം 54 മത്സരങ്ങളില്‍ നിന്ന് 20 ഗോളാണ് നേടിയത്.

mariobalotelli

2013-14സീസണില്‍ എസി മിലാന് വേണ്ടി കളിച്ച താരം 2014ല്‍ ലിവര്‍പൂളുമായി കരാറിലെത്തി.രണ്ട് കൊല്ലം ക്ലബ്ബിനൊപ്പം തുടര്‍ന്നെങ്കിലും 16 മത്സരത്തില്‍ മാത്രമാണ് കളിച്ചത്.തുടര്‍ന്ന് വായ്പയില്‍ എസി മിലാനിലേക്ക് പോയെ താരം പിന്നീട് തഴയപ്പെട്ടു. വംശീയാധിക്ഷേപങ്ങള്‍ ഏറെ നേരിടേണ്ടി വന്ന താരമാണ് ബലോട്ടലി.

Story first published: Tuesday, August 20, 2019, 16:50 [IST]
Other articles published on Aug 20, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+