ബലിദാന്‍ മുദ്ര വിവാദം; സെവാഗ് പറയുന്നത് ബാറ്റില്‍ വെക്കാന്‍; ഐസിസി അവരുടെ ജോലി നോക്കണമെന്ന് ഗംഭീര്‍
ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യ ഞായറാഴ്ച ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങവെ ഏവരുടെയും ശ്രദ്ധ എംഎസ് ധോണിയുടെ ഗ്ലൗസില്‍ ആയിരിക്കും. സൈനികരോടുള്ള ആദര സൂചകമായി ധോണിയുടെ ഗ്ലൗസില്‍ ബലിദാന്‍ മുദ്ര പ്രദര്‍ശിപ്പിച്ചത് വിവാദമായിരുന്നു. ഐസിസിയുടെ നിയമാവലിക്ക് വിരുദ്ധമാണെന്നാണെന്നും ധോണിയോട് അത് നീക്കണമെന്നും ഐസിസി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ധോണി അത് നീക്കുമെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ധോണിക്ക് ഇന്ത്യയില്‍ നിന്നും വ്യാപക പിന്തുണ ലഭിച്ചിരുന്നു. മുന്‍ താരങ്ങളും സര്‍ക്കാരും ഉള്‍പ്പെടെ ധോണിയുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയും ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായാണ് ധോണി മുദ്ര പ്രദര്‍ശിപ്പിച്ചത്.

ബാറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സെവാഗ്
ധോണി ഗ്ലൗസില്‍ അല്ലെങ്കില്‍ ബാറ്റില്‍ മുദ്ര പ്രദര്‍ശിപ്പിക്കണമെന്നാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍താരം വിരേന്ദര്‍ സെവാഗിന്റെ നിര്‍ദ്ദേശം. ക്രിക്കറ്റ് ഗവേണിങ് ബോഡിയുടെ അനുമതി വാങ്ങി ധോണി മുദ്ര ബാറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സെവാഗ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ധോണി മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന ഐസിസിയുടെ വാദത്തെ സെവാഗ് ന്യായീകരിച്ചു.

ബാറ്റില്‍ രണ്ട് മുദ്രകള്‍
ഇപ്പോഴും ധോണിക്ക് അത് ധരിക്കാന്‍ കഴിയും. മുദ്ര പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടി ധോണി ഐസിസിക്ക് കത്തയക്കണം. ബാറ്റില്‍ ഒരാള്‍ക്ക് രണ്ട് മുദ്രകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. ഒന്ന് ബാറ്റ് കമ്പനിയുടേയും മറ്റേത് തനിക്കിഷ്ടമുള്ള മറ്റൊന്നിന്റേയും. താന്‍ രണ്ട് മുദ്രകള്‍ ബാറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി സെവാഗ് ചൂണ്ടിക്കാട്ടി. ഇതിനായി താന്‍ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നെന്നും താരം പറഞ്ഞു.

ഗംഭീറിന് പറയാനുള്ളത്
വിഷയത്തില്‍ മുന്‍ താരം ഗൗതം ഗംഭീര്‍ ധോണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ക്രിക്കറ്റ് ശരിയായ രീതിയില്‍ നടത്തുകയാണ് ഐസിസിയുടെ ജോലി. കളിക്കാര്‍ എന്തൊക്കെയാണ് ധരിക്കുന്നത് എന്ന് നോക്കുകയല്ലെന്ന് ഗംഭീര്‍ പറഞ്ഞു. വിഷയത്തില്‍ അമിത പ്രാധാന്യമാണ് നല്‍കുന്നത്. ഐസിസി അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുകയാണ് വേണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications