ബലിദാന്‍ ബാഡ്ജ് ധോണിയെ ധരിക്കാന്‍ അനുവദിച്ചില്ല; ഓവലില്‍ കലിപ്പുതീര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍
ലണ്ടന്‍: സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി ഗ്ലൗസില്‍ പ്രദര്‍ശിപ്പിച്ച ബലിദാന്‍ ബാഡ്ജ് ഐസിസി പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ആരാധകര്‍ കണക്കുതീര്‍ത്തു. ഓവലില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം കാണാനെത്തിയ ആരാധകര്‍ ബലിദാന്‍ ബാഡ്ജ് ബാനറുകളിലും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് കലിപ്പ് തീര്‍ത്തത്.
ICC may not permit MS Dhoni to wear Balidaan badge. But, they cannot stop Indian fans!💙🇮🇳🙌 #INDvAUS #DhoniAtCWC19 #Dhoni pic.twitter.com/5yJQmgb6dp
— MS Dhoni Fans Official (@msdfansofficial) June 9, 2019
നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തിലാണ് ധോണി ഗ്ലൗസില്‍ ബലിദാന്‍ ചിഹ്നം പ്രദര്‍ശിപ്പിച്ചത്. സംഭവം ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അത് അടുത്തമത്സരത്തില്‍ മാറ്റാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബിസിസിഐ ഇക്കാര്യത്തില്‍ ഐസിസിക്ക് കത്തയച്ചെങ്കിലും നിയമാവലിക്ക് വിരുദ്ധമാകയാല്‍ അനുവദിക്കില്ലെന്നായിരുന്നു ഐസിസിയുടെ നിലപാട്.

സൈനികര്‍ക്ക് ആദരം
ഐസിസി നിലപാട് കടുപ്പിച്ചതോടെ കാണികള്‍ ഇക്കാര്യം ഏറ്റെടുക്കുകയായിരുന്നു. പുല്‍വാമ ഭീകരാക്രമണം ഒരിക്കല്‍ക്കൂടി ലോക ശ്രദ്ധയിലെത്തിക്കാനും ഇപ്പോഴത്തെ വിവാദത്തിന് കഴിഞ്ഞിട്ടുണ്ട്. ഐസിസി നിര്‍ദ്ദേശം വന്നതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ധോണി ബാഡ്ജ് പ്രദര്‍ശിപ്പിക്കുകയില്ല. അതേസമയം, മുന്‍ ഇന്ത്യന്‍ താരങ്ങളും സര്‍ക്കാരും ഇക്കാര്യത്തില്‍ ധോണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ബാറ്റില്‍ പ്രദര്‍ശിപ്പിക്കാമെന്ന് സെവാഗ്
ധോണി ഗ്ലൗസില്‍ അല്ലെങ്കില്‍ ബാറ്റില്‍ മുദ്ര പ്രദര്‍ശിപ്പിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍താരം വിരേന്ദര്‍ സെവാഗിന്റെ നിര്‍ദ്ദേശം. ഐസിസിയുടെ ക്രിക്കറ്റ് ഗവേണിങ് ബോഡിയുടെ അനുമതി വാങ്ങി ധോണി മുദ്ര ബാറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സെവാഗ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. താന്‍ രണ്ട് മുദ്രകള്‍ ബാറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നതായി സെവാഗ് ചൂണ്ടിക്കാട്ടി. ഇതിനായി താന്‍ ഐസിസിയുടെ അനുമതി വാങ്ങിയിരുന്നെന്നും താരം പറഞ്ഞു.

ഐസിസിയുടെ നിര്‍ദ്ദേശം
ഐസിസിയുടെ നിയമമനുസരിച്ച് ക്രിക്കറ്റ് താരങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ, മതങ്ങളുടെയോ, വംശീയതയുമായി ബന്ധപ്പെട്ടതോ ആയിച്ചുള്ള സന്ദേശങ്ങള്‍ വസ്ത്രങ്ങളിലോ മറ്റുപകരണങ്ങളിലോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ അനുവാദം നല്‍കിയാല്‍ മറ്റു രാജ്യങ്ങളും അനുകരിച്ചേക്കുമെന്നാണ് ഐസിസിയുടെ വാദം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications