വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിന്ധുവിനെ ലോകചാമ്പ്യനാക്കാന്‍ സഹായിച്ച പരിശീലക രാജിവെച്ചു; ആരാധകര്‍ക്ക് ഞെട്ടല്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ പരിശീലക കിം ജി ഹ്യൂന്‍ സ്ഥാനം രാജിവെച്ചു. സിന്ധു ലോക ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായവരാണ് കിം ജി ഹ്യൂന്‍. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാനാണ് പരിശീലക സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. ഒളിമ്പിക്‌സിന് ഒരുവര്‍ഷത്തില്‍താഴെ മാത്രം ബാക്കിയുള്ളപ്പോള്‍ കിം രാജിവെച്ചത് സിന്ധുവിന്റെ ഒരുക്കത്തെ ബാധിച്ചേക്കും.

ഗോപീചന്ദിന്റെ പ്രതികരണം

ഗോപീചന്ദിന്റെ പ്രതികരണം

കിം രാജിവെച്ചകാര്യം പരിശീലകന്‍ പുല്ലേല ഗോപീചന്ദ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ പരിചരിക്കാന്‍ അവര്‍ ന്യൂസിലന്‍ഡിലേക്ക് പോവുകയാണ്. ആറുമാസത്തോളം കാലം അദ്ദേഹത്തെ പരിചരിക്കേണ്ടിവരുമെന്നും ഗോപീചന്ദ് വ്യക്തമാക്കി. ഫൈനല്‍ തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ സിന്ധുവിന്റെ കളിയെ മാറ്റി മറിച്ചത് കിമ്മിന്റെ ചില ഉപദേശങ്ങളാണ്. സിന്ധുവിനെ സ്മാര്‍ട്ടാക്കിയ പരിശീലകയെന്നാണ് അവര്‍ അറിയപ്പെടുന്നതും.

സിന്ധുവിന്റെ ഫൈനല്‍ ഫോബിയ

സിന്ധുവിന്റെ ഫൈനല്‍ ഫോബിയ

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് സിന്ധു ലോക ചാമ്പ്യനായത്. എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം നടത്തി ഫൈനലിലെത്തുകയും ഫൈനലില്‍ കളിമറക്കുകയും ചെയ്യുന്ന സിന്ധുവിന് ഒട്ടേറെ കിരീടങ്ങളാണ് ഫൈനല്‍ ഫോബിയയിലൂടെ നഷ്ടമായത്. ഇതോടെയാണ് സിന്ധു സ്ഥിരമായി തനിക്കൊപ്പമുണ്ടാകുന്ന പരിശീലകയെക്കുറിച്ച് ആലോചിക്കുന്നതും അത് കൊറിയയുടെ മുന്‍ താരം കിം ജി ഹ്യൂനില്‍ എത്തുന്നതും.

അങ്ങിനെ പറപറപ്പിക്കേണ്ട; അമിതവേഗതയില്‍ കാറോടിച്ച് വോണിന് കോടതിയുടെ എട്ടിന്റെ പണി

ഏഷ്യന്‍ ചാമ്പ്യനായ കിം ജി ഹ്യൂന്‍

ഏഷ്യന്‍ ചാമ്പ്യനായ കിം ജി ഹ്യൂന്‍

പരിശീലകയായും കളിക്കാരിയായും ഏറെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് കിം ജി ഹ്യൂന്‍. 1994ലെ ഹിരോഷിമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഏപ്രിലില്‍ ഇവര്‍ അക്കാദമിയിലെത്തിയതോടെ സിന്ധുവിന്റെ കളിരീതികളിലും വലിയ മാറ്റമുണ്ടായി. വൈകുന്നേരം സിന്ധുവിന് വേണ്ടിമാത്രം ചെലവഴിച്ച പരിശീലക ഇന്ത്യന്‍ താരത്തിന്റെ കളിയില്‍ ചെറിയരീതിയില്‍ മാറ്റം വരുത്തി. ഇത് കളിക്കളത്തിലും പ്രകടനമായി.

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിന് ജയം, ഡല്‍ഹി ബെംഗളുരു മത്സരം സമനിലയില്‍

സിന്ധുവിനെ സ്മാര്‍ട്ടാക്കി

സിന്ധുവിനെ സ്മാര്‍ട്ടാക്കി

സിന്ധുവിന് കോര്‍ട്ടില്‍ സ്മാര്‍ട്ട്നസ് കുറവാണെന്നാണ് പരിശീലക കണ്ടെത്തിയത്. നീളന്‍ റാലികള്‍ കളിക്കുന്ന സിന്ധുവിന്റെ രീതിക്ക് കിം ജി മാറ്റംവരുത്തി. നെറ്റ് ഗെയിമില്‍ കൂടുതല്‍ പരിശീലനം നടത്തിയതോടെ എതിരാളിക്കെതിരെ ആക്രമിച്ചു കളിക്കുന്ന സിന്ധുവിനെ വാര്‍ത്തെടുക്കാന്‍ പരിശീലകയ്ക്ക് കഴിഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരം തായ് സൂ യിങ്ങിനെതിരെ പുറത്തെടുത്ത കളിമാത്രം മതി പരിശീലകയുടെ മികവറിയാന്‍. ലോകചാമ്പ്യനായ സിന്ധുവിനെ ഒളിമ്പിക്സ് ചാമ്പ്യനാക്കുകയായിരുന്നു കിമ്മിന്റെ ലക്ഷ്യം. എന്നാല്‍, പൊടുന്നനെ രാജിവെച്ചതോടെ സിന്ധുവിന് പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗോപീചന്ദ്.

Story first published: Tuesday, September 24, 2019, 11:54 [IST]
Other articles published on Sep 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X