വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിജെപിയില്‍ ചേര്‍ന്ന സൈന നേവാളിനെ പരിഹസിച്ച് ജ്വാല ഗുട്ട

ഹൈദരാബാദ്: ബിജെപിയില്‍ അംഗമായ ബാഡ്മിന്റണ്‍ താരം സൈന നേവാളിനെ പരിഹസിച്ച് മറ്റൊരു താരം ജ്വാല ഗുട്ട. ഡബിള്‍സില്‍ ഇന്ത്യയ്ക്കായി ഒട്ടേറെ വിജയങ്ങളെത്തിച്ച ജ്വാല ട്വിറ്ററിലൂടെയാണ് സൈനയുടെ പേരെടുത്തുപറയാതെ വിമര്‍ശിച്ചത്. പരിഹാസത്തിന് പിന്നാലെ സൈനയുടെ ആരാധകരും സംഘപരിവാരും ജ്വാലയെ കൂട്ടത്തോടെ ആക്രമിക്കാന്‍ തുടങ്ങിയതോടെ താരം സൈനയെ അഭിനന്ദിച്ച് രംഗത്തെത്തി.

ഒരു കാരണവും കൂടാതെ കളിക്കാന്‍ തുടങ്ങുക, അതിനുശേഷം ഒരു കാരണവും കൂടാതെ ഒരു പാര്‍ട്ടിയില്‍ ചേരുക, ഇത് താന്‍ ആദ്യമായാണ് കേള്‍ക്കുന്നതെന്നാണ് ജ്വാലയുടെ ട്വീറ്റ്. ട്വീറ്റില്‍ സൈനയുടെ പേരെടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും സൈനയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാണ്. ആരാധകരുടെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ സൈനയെ ജ്വാല അഭിനന്ദിച്ചു. വനിതകള്‍ക്കുവേണ്ടിയും വനിതാ സ്‌പോര്‍ട്‌സിനുവേണ്ടിയും സൈനയ്ക്ക് ഏറെ ചെയ്യാന്‍ കഴിയട്ടെയെന്നായിരുന്നു ജ്വാലയുടെ ആശംസ.

jwalagutta

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഫെഡററെ വീഴ്ത്തി ദ്യോക്കോവിച്ച് ഫൈനലില്‍

കഴിഞ്ഞദിവസമാണ് സൈന നേവാള്‍ സഹോദരിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യയ്ക്കുവേണ്ടി ഏറെ കാര്യങ്ങള്‍ ചെയ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ താന്‍ അംഗമായിരിക്കുകയാണെന്ന് സൈന പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും താരം നേരത്തെ പിന്തുണ നല്‍കിയിരുന്നു. ദേശീയ പൗരത്വ നിയമത്തിന് പിന്തുണ നല്‍കിയ ആദ്യ സെലിബ്രിറ്റികളിലൊരാള്‍ കൂടിയാണ് സൈന.

ലോക ഒന്നാം റാങ്കിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരവും ബാഡ്മിന്റണില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരവുമാണ് സൈന. ഹരിയാണ സ്വദേശിയായ താരം 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെങ്കല മെഡലും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണമെഡലുള്‍പ്പെടെയുള്ളവയും സൈന സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Thursday, January 30, 2020, 16:59 [IST]
Other articles published on Jan 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X