വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടി20യില്‍ ബാബര്‍ അസാം അതിജീവിക്കുമെന്ന് കരുതുന്നില്ല: ഷാഹിദ് അഫ്രീദി

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റിന്റെ വലിയ പ്രതീക്ഷയായി ചുരുങ്ങിയ കാലംകൊണ്ട് മാറിയ താരമാണ് ബാബര്‍ അസാം. ക്ലാസും മാസും ഒത്തുചേര്‍ന്ന ബാറ്റിങ് ശൈലികൊണ്ട് ഇതിനോടകം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ബാബറിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയുമൊത്ത് താരതമ്യപ്പെടുത്തുന്ന രീതിയിലേക്ക് ചുരങ്ങിയ കാലംകൊണ്ട് വളരാനും ബാബറിനായി.

ക്രിക്കറ്റ്

കഴിഞ്ഞിടെ പാകിസ്താന്റെ പരിമിത ഓവര്‍ ക്രിക്കറ്റ് നായകനായും ബാബറിനെ നിയമിച്ചിരുന്നു. ഇപ്പോഴിതാ ബാബറിന്റെ കരിയറിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാക് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഷാഹിദ് അഫ്രീദി. ബാബര്‍ അസാം ടി20യില്‍ അതിജീവിക്കില്ലെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്. ഏകദിനത്തിലും ടെസ്റ്റിലും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തെടുക്കുമെങ്കിലും ടി20യില്‍ ശോഭിക്കുമെന്ന് കരുതുന്നില്ല. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ്.

അഫ്രീദി

എന്നാല്‍ അദ്ദേഹം സ്വന്തം കരിയറിനെ എങ്ങനെ ചെത്തിമിനുക്കി വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. അദ്ദേഹം കളിക്കുന്ന ഷോട്ടുകളും ജീവിതത്തില്‍ വെക്കുന്ന ലക്ഷ്യങ്ങളുമാണ് പ്രധാനം-അഫ്രീദി പറഞ്ഞു. എബി ഡിവില്ലിയേഴ്‌സിനെപ്പോലെയോ വിരാട് കോലിയെപ്പോലെയോ ആകണമെന്ന് ചിന്തിച്ചിട്ട് കാര്യമില്ല.അതിനായി കഠിനാധ്വാനം മാത്രം നടത്തിയിട്ട് കാര്യമില്ല. നിങ്ങളുടെ ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടണമെങ്കില്‍ കഠിനമായിത്തന്നെ അധ്വാനിക്കണമെന്നും അഫ്രീദി പറഞ്ഞു.

ധോണിയില്‍ നിന്ന് കോലി വ്യത്യസ്തനാകുന്നത് എങ്ങനെ? നാസര്‍ ഹുസൈന്‍ പറയുന്നു

പാക്

നിലവിലെ പാക് ടീമില്‍ ഇഷ്ടം തോന്നുന്ന താരങ്ങള്‍ ആരൊക്കെയാണെന്നും അഫ്രീദി വെളിപ്പെടുത്തി. ഷദാബ് അലിയേയും ഹസന്‍ അലിയേയും വളരെ ഇഷ്ടമാണ്.ഹസന്‍ അലിക്ക് വേഗം കായിക ക്ഷമത വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇമാദ് വാസിമിനെയും അഫ്രീദി പ്രശംസിച്ചു. പാക് നിരയിലെ മികച്ച ഓള്‍റൗണ്ടറാണ് ഇമാദെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.. പാകിസ്താനുവേണ്ടി 27 ടെസ്റ്റില്‍ നിന്ന് 1716 റണ്‍സും 48 വിക്കറ്റും 398 ഏകദിനത്തില്‍ നിന്ന് 8064 റണ്‍സും 395 വിക്കറ്റും 99 ടി20യില്‍ നിന്ന് 1416 റണ്‍സും 98 വിക്കറ്റും അഫ്രീദി നേടിയിട്ടുണ്ട്.

HappyBirthdayDhoni: ക്യാപ്റ്റന്‍ കൂള്‍, മഹി ഭായ്... ഒരേയൊരു ധോണി, ആശംസാപ്രവാഹം

ബാബര്‍

25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. നിലവിലെ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ 879 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാബര്‍. 829 പോയിന്റുമായി ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തും 800 പോയിന്റുമായി ടെസ്റ്റില്‍ അഞ്ചാം സ്ഥാനത്തുമാണ് ബാബര്‍. ഈ സമീപകാലത്തായി ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു പാക് താരമില്ലെന്നതാണ് സത്യം.

ധോണിയുടെ ജന്മദിനം നാളെ; ഏകദിനത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ കണക്കുകള്‍ ഇങ്ങനെ

അഫ്രീദി

കഴിഞ്ഞിടെ കോവിഡ് സ്ഥിരീകരിച്ച അഫ്രീദി ഇപ്പോള്‍ രോഗമുക്തനായിരിക്കുകയാണ്. ഇന്ത്യക്കെതിരേ കഴിഞ്ഞ ദിവസം വീണ്ടും അഫ്രീദി വിവാദ പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ തോല്‍വിക്ക് ശേഷം പാകിസ്താനോട് മാപ്പ് അപേക്ഷിച്ചിരുന്നുവെന്നാണ് അഫ്രീദി അഭിപ്രായപ്പെട്ടത്.

Story first published: Tuesday, July 7, 2020, 10:42 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X