For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'നാട്ടിന്‍പുറത്തെ കളിയില്‍ ആരും ഔട്ടാക്കിയിരുന്നില്ല'; ബാറ്റ്‌സ്മാനായ കഥ പങ്കുവെച്ച് ബാബര്‍ അസാം

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് നട്ടെല്ലും പ്രതീക്ഷയുമാണ് പരിമിത ഓവര്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസാം. ചെറിയ സമയംകൊണ്ട് തന്നെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ കൈയടി നേടാന്‍ ബാബറിന് സാധിച്ചു. വിരാട് കോലിയുടെ പേരിനൊപ്പം പോലും താരതമ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് വളര്‍ന്ന ബാബര്‍ താന്‍ എങ്ങനെയാണ് ബാറ്റ്‌സ്മാനായതെന്നതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താനെ സഹതാരം ഷുഹൈബ് മാലിക്കുമായുള്ള സംഭാഷണത്തിനിടെയാണ് തന്റെ ക്രിക്കറ്റ് ജീവിതത്തെക്കുറിച്ച് ബാബര്‍ മനസ് തുറന്നത്.

'ചെറുപ്പകാലത്ത് തെരുവുകളില്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഇത്തരത്തില്‍ നടന്ന ടൂര്‍ണമെന്റുകളില്‍ പോലും എന്നെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചില്ല. ഇതോടെ ഒരു ബാറ്റ്‌സ്മാനായി മാറാന്‍ തീരുമാനിക്കുകയായിരുന്നു. അതാണ് ഇവിടെവരെ എത്തി നില്‍ക്കുന്നത് '-ബാബര്‍ പറഞ്ഞു. നായകനെന്ന നിലയിലെ പുതിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും ബാബര്‍ പ്രതികരിച്ചു. ദേശീയ ടീമിന്റെ നായകനായിരിക്കുമ്പോള്‍ കൂടുതല്‍ ശക്തനായിരിക്കേണ്ടത് അത്യാവശ്യമാണ്.

babarazam

ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. ടീമിലെ ആകെ മുന്നോട്ടുനയിക്കേണ്ടത് ചെറിയൊരു കാര്യമല്ല. ക്യാപ്റ്റന്‍സി എനിക്ക് സമ്മര്‍ദ്ദമാകുമെന്ന് ഒരിക്കലും കരുതരുത്,അതെനിക്കൊരു ഉത്തരവാദിത്തമാണെന്നും ബാബര്‍ പറഞ്ഞു. കരിയറിലെ വളര്‍ച്ചയ്ക്ക് സീനിയര്‍ താരങ്ങള്‍ ഒരുപാട് സഹായിച്ചു. തുടക്കസമയത്ത് 60,80 റണ്‍സ് നേടിയിട്ടും സെഞ്ച്വറിയിലേക്കെത്തിക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ നോക്കൂ പലപ്പോഴും സ്ഥിരതയോടെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ഷുഹൈബ് മാലിക്ക്,സര്‍ഫറാസ് അഹമദ് എന്നിവര്‍ ഒരുപാട് സഹായിച്ചു. എപ്പോഴും പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഞാന്‍ കൂടുതല്‍ സമയം സീനിയര്‍ താരങ്ങളോടൊപ്പം പങ്കിട്ടു. മൂന്ന് ഫോര്‍മാറ്റിലും ദേശീയ ടീമിനുവേണ്ടി കളിക്കുകയെന്നത് വലിയ അംഗീകാരമാണ്. എപ്പോഴും പുരോഗമനത്തിനായി ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും ബാബര്‍ അസാം കൂട്ടിച്ചേര്‍ത്തു.

പാകിസ്താന്‍ പരിശീലകനും മുഖ്യ സെലക്ടറുമായ മിസ്ബാഹ് ഉല്‍ഹഖ് വലിയ പ്രതീക്ഷ വെച്ചിരിക്കുന്ന താരമാണ് ബാബര്‍. ഈ ലോക്ഡൗണ്‍ സമയത്താണ് പാകിസ്താന്‍ സര്‍ഫറാസ് അഹ്മദിനെ നായകസ്ഥാനത്ത് നിന്ന് നീക്കി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ബാബറിനെയും ടെസ്റ്റില്‍ അസര്‍ അലിയെയും നായകരായി നിയമിച്ചത്. 25കാരനായ ബാബര്‍ 26 ടെസ്റ്റില്‍ നിന്ന് 45.12 ശരാശരിയില്‍ 1850 റണ്‍സും 74 ഏകദിനത്തില്‍ നിന്ന് 54.18 ശരാശരിയില്‍ 3359 റണ്‍സും 38ടി20യില്‍ നിന്ന് 50.72 ശരാശരിയില്‍ 1474 റണ്‍സുമാണ് ഇതുവരെ നേടിയത്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ ഭാഗമായി ഇംഗ്ലണ്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് പാക് ടീം.

Story first published: Wednesday, July 15, 2020, 17:27 [IST]
Other articles published on Jul 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+