Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ജാദവ് കളിച്ചില്ലെങ്കില്‍ പകരമെത്തുക പുതിയൊരു താരം; അപ്രതീക്ഷിത വരവ്

പന്തിനെ വീണ്ടും തഴഞ്ഞു BCCI | #CWC19 | Oneindia Malayalam

മുംബൈ: ലോകകപ്പിന് തൊട്ടുമുന്‍പ് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് ശാരീരിക ക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ മറ്റൊരു താരത്തിന് ടീമില്‍ ഇടം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഋഷഭ് പന്ത്, അമ്പാട്ടി റായിഡു എന്നിവരായിരുന്നു പകരക്കാരുടെ പട്ടികയില്‍ ഉള്ളതെങ്കിലും മറ്റൊരു താരത്തിനെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ ജാദവ് മാറിയാല്‍ ഏറെ സാധ്യത അക്‌സര്‍ പട്ടേലിന് ആയിരിക്കും. അമ്പാട്ടി റായിഡുവും പരിഗണനയിലുണ്ട്. ജാദവിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഓരോ ദിവസവും നിരീക്ഷിച്ചുവരികയാണ്. പരിക്കില്‍നിന്നും മുക്തനാകാന്‍ കഴിയുമെന്നാണ് താരത്തിന്റെയും പ്രതീക്ഷ. എന്നാല്‍, ശാരീരിക ക്ഷമതയ്ക്ക് ടീം മാനേജ്‌മെന്റ് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ പരിക്ക് പൂര്‍ണമായും ഭേദമാകാതെ ജാദവിന് കളിക്കാനാകില്ല.

kedarjadhav

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുന്നതിനിടെയാണ് ജാദവിന് പരിക്കേറ്റത്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഇടംപിടിച്ച താരത്തിന്റെ പരിക്ക് ലോകകപ്പിന് ഒരുങ്ങുന്നതിനിടെ വലിയ തിരിച്ചടിയാണ്. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റെടുക്കാനും വലിയ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനും കഴിയുന്ന താരമാണ് കേദാര്‍ ജാദവ്. ജാദവിന് പകരം ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന നല്‍കാന്‍ കഴുയന്ന അക്‌സര്‍ പട്ടേലിനാണ് കൂടുതല്‍ സാധ്യത.

ജാദവിന് പകരം രണ്ടുപേരെ പരിഗണിക്കുന്നുണ്ടെന്ന് ബിസിസിഐയുടെ അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു. മെയ് 23ന് മുന്‍പ് ലോകകപ്പിലെ കളിക്കാരെ മാറ്റാന്‍ ഇന്ത്യയ്ക്ക് കഴിയും. ലോകകപ്പില്‍ ഉള്‍പ്പെടുത്താതിരുന്ന ഋഷഭ് പന്തിനെ വെസ്റ്റിന്‍ഡീസിലേക്കുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനത്തില്‍ പന്തിനെ ഉള്‍പ്പെടുത്തുമെന്ന് സെലക്ടര്‍മാര്‍ ഇതിലൂടെ ഉറപ്പിക്കുന്നു.

Story first published: Thursday, May 16, 2019, 17:08 [IST]
Other articles published on May 16, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+