Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണിലെ താരം ഏഴു വയസ്സുകാരന്‍ ആര്‍ച്ചി തന്നെ, ഓസീസ് ടീമിന് വൈസ് ക്യാപ്റ്റന്റെ നിര്‍ദേശം ഇങ്ങനെ...

മെല്‍ബണ്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ യഥാര്‍ഥ താരമായത് ഏഴു വയസ്സുകാരനായ ആര്‍ച്ചി ഷില്ലെറാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ആര്‍ച്ചി ആദ്യദിനം തന്നെ കാണികളെ കൈയിലെടുത്തു. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച അവന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഓസീസ് ടീമിന്റെ ക്യാപ്റ്റനാവുകയെന്നത്. മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷന്റെ ഇടപെടലിനെ തുടര്‍ന്നു ആര്‍ച്ചിയെ മെല്‍ബണ്‍ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ആദ്യദിനത്തിലെ കളിക്കു മുമ്പ് ഓസീസ് നായകന്‍ ടിം പെയ്‌നിനും ഇന്ത്യന്‍ ക്യാപ്റ്റ വിരാട് കോലിക്കുമൊപ്പം ടോസിനായി ആര്‍ച്ചി ഗ്രൗണ്ടിലെത്തിയപ്പോള്‍ കാണികള്‍ പുതിയ വൈസ് ക്യാപ്റ്റനെ ഹര്‍ഷാരവങ്ങളോടെയാണ് വരവേറ്റത്.

ക്യാപ്പ് നല്‍കിയത് ലിയോണ്‍

ക്യാപ്പ് നല്‍കിയത് ലിയോണ്‍

നിലവിലെ ഓസ്‌ട്രേലിയന്‍ ടീമില്‍ ആര്‍ച്ചിയുടെ ഏറ്റവും പ്രിയപ്പെട്ട താരം സ്പിന്നര്‍ നതാന്‍ ലിയോണാണ്. അദ്ദേഹം തന്നെയാണ് മെല്‍ബണ്‍ ടെസ്റ്റിനു മുമ്പ് ഓസീസ് ടെസ്റ്റ് ടീമിന്റെ ബാഗി ഗ്രീന്‍ ക്യാപ്പിന്റെ മാതൃക ആര്‍ച്ചിക്കു സമ്മാനിച്ചത്.
പിന്നീട് ഓസ്‌ട്രേലിയന്‍ ടീം ദേശീയ ഗാനത്തിനായി ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴും മുന്നില്‍ നിന്നു നയിച്ചത് ഏഴു വയസ്സുകാരനായിരുന്നു.

ആദ്യം ബാറ്റ് ചെയ്യണം

ആദ്യം ബാറ്റ് ചെയ്യണം

ടോസ് ലഭിച്ചാല്‍ ആദ്യം ബാറ്റ് ചെയ്യണമെന്നാണ് ആര്‍ച്ചി ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നിനോടു ടോസിനു മുമ്പ് പറഞ്ഞത്. എന്നാല്‍ ടോസ് ലഭിച്ചത് ഇന്ത്യക്കായതിനാല്‍ ഇതു നടന്നതുമില്ല.
എന്തുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യണമെന്ന് പറയാന്‍ കാരണമെന്ന് കമന്റേറ്റര്‍മാര്‍ പിന്നീട് ആര്‍ച്ചിയോട് ചോദിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടാനായാല്‍ നല്ലതാണെന്നു അച്ഛനാണ് തന്നോടു പറഞ്ഞതെന്നായിരുന്നു അവന്റെ മറുപടി.

വിക്കറ്റെടുക്കു, സിക്‌സറടിക്കൂ...

വിക്കറ്റെടുക്കു, സിക്‌സറടിക്കൂ...

ആദ്യദിനത്തിലെ കളി ലഞ്ച് ബ്രേക്കിനു പിരിഞ്ഞപ്പോള്‍ കമന്ററി ബോക്‌സില്‍ ആര്‍ച്ചിയും ഒപ്പം കൂടി. വിക്കറ്റെടുക്കൂ, സിക്‌സറിക്കൂയെന്നായിരുന്നു മൈക്കിലൂടെ അവന്‍ വിളിച്ചു പറഞ്ഞത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓസീസ് ടീമിനൊപ്പം ആര്‍ച്ചിയുമുണ്ട്. അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിനു മുമ്പ് ടീമിനൊപ്പം നെറ്റ്‌സില്‍ അവന്‍ പരിശീലനം നടത്തുകയും ചെയ്തിരുന്നു.

അസുഖം കണ്ടെത്തിയത് മൂന്നാം വയസ്സില്‍

അസുഖം കണ്ടെത്തിയത് മൂന്നാം വയസ്സില്‍

മൂന്നാം വയസ്സിലാണ് ആര്‍ച്ചിയുടെ ഹൃദയവാല്‍വുകളില്‍ തകരാര്‍ ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്നു പല തവണ ശസ്ത്രക്രിയക്കു വിധേയനായ അവന്‍ കൂടുതല്‍ സമയവും ആശുപത്രിക്കിടക്കയില്‍ തന്നെയായിരുന്നു. ഇടയ്ക്കു സമയം കിട്ടുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാനായിരുന്നു അവന് ഇഷ്ടം. ഭാവിയില്‍ ഓസീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാവുന്നകാണ് ആര്‍ച്ചി സ്വപ്‌നം കണ്ടിരുന്നത്.
മെയ്ക്ക് എ വിഷ് ഓസ്‌ട്രേലിയ ഫൗണ്ടേഷന്റെ ശ്രമഫലമായി മെല്‍ബണ്‍ ടെസ്റ്റിനുള്ള ടീമില്‍ ഏഴു വയസ്സുകാരനെ ഉള്‍പ്പെടുത്തുകയായിരുന്നു. ഓസീസ് കോച്ച് ജസ്റ്റിന്‍ ലാങറാണ് മകനെ ദേശീയ ടീമിലെടുത്ത വിവരം ആര്‍ച്ചിയുടെ അമ്മയെ ഫോണില്‍ വിളിച്ച് അറിയിക്കുന്നത്.

Story first published: Thursday, December 27, 2018, 11:08 [IST]
Other articles published on Dec 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+