വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പന്താണ് താരം... ഓസീസ് പ്രധാനമന്ത്രിക്കും പ്രിയങ്കരന്‍!! പന്തിനോട് പ്രധാനമന്ത്രിയുടെ ചോദ്യം വൈറല്‍

ഇന്ത്യന്‍ ടീം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയ സന്ദര്‍ശനം നടത്തിയിരുന്നു

By Manu
പന്തിനോടു പ്രധാനമന്ത്രിയുടെ ചോദ്യം | Oneindia Malayalam

സിഡ്‌നി: കരിയറിലെ കന്നി ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇതിനകം ക്യാച്ചിങില്‍ പുതിയ റെക്കോര്‍ഡ് കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നി. എന്നാല്‍ റെക്കോര്‍ഡിനേക്കാള്‍ പന്തിനെ താരമാക്കിയത് വിക്കറ്റിനു പിന്നിലെ സ്ലെഡ്ജിങായിരുന്നു.

അഫ്രീഡിയുടെ കൊടും ചതി!! കരിയര്‍ തകര്‍ത്തു, ഗുരുതര ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍... അഫ്രീഡിയുടെ കൊടും ചതി!! കരിയര്‍ തകര്‍ത്തു, ഗുരുതര ആരോപണവുമായി മുന്‍ പാക് ക്യാപ്റ്റന്‍...

ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നിനെയടക്കം പലരെയും സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിച്ച് ഔട്ടാക്കാന്‍ താരം ശ്രമം നടത്തിയിരുന്നു. പെയ്‌നും പന്തും തമ്മിലായിരുന്നു മുഖ്യപോര്. കഴിഞ്ഞ ദിവസം ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകള്‍ ഓസീസ് പ്രധാനമന്ത്രിയായ സ്‌കോട്ട് മോറിസണിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചപ്പോഴും ശ്രദ്ധാകേന്ദ്രം പന്തായിരുന്നു.

വ്യത്യസ്ത ലുക്കില്‍ പന്തും പാണ്ഡ്യയും

വ്യത്യസ്ത ലുക്കില്‍ പന്തും പാണ്ഡ്യയും

ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം താരങ്ങളും ഒരേ ലുക്കിലായിരുന്നു ഓസീസ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. വെള്ള ഷര്‍ട്ടിനു മുകളില്‍ നെഹ്‌റു കോട്ടും നീല പാന്റ്‌സുമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ വേഷം.
എന്നാല്‍ ഇവര്‍ക്കിടയില്‍ പന്തും പരമ്പരയില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും വേറിട്ടുനിന്നു. ഷര്‍ട്ടിനു മുകളില്‍ നെഹ്‌റു കോട്ടിനു പകരം സ്യൂട്ട്‌സായിരുന്നു ഇരുവരും ധരിച്ചത്. എന്തു കൊണ്ടാണ് ഇരുവരും മാത്രം വ്യത്യസ്തമായ കോസ്റ്റിയൂം തിരഞ്ഞെടുത്തതെന്ന് ഇനിയും വ്യക്തമായിട്ടില്ല.

പന്തിനോടു പ്രധാനമന്ത്രിയുടെ ചോദ്യം

പന്തിനോടു പ്രധാനമന്ത്രിയുടെ ചോദ്യം

രണ്ടു ടീമിലെയും കളിക്കാരെ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വസതിയില്‍ വച്ചു പരിചയപ്പെടുകയും ചെയ്തു. പന്തിനെ പരിചയപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി ചിരിയോടെ ചോദിച്ചത് ഓ അറിയാം, നിങ്ങളല്ലേ സ്ലെഡ്ജ് ചെയ്യാറുള്ളത് എന്നായിരുന്നു. നിങ്ങള്‍ക്കു സ്വാഗതം. മല്‍സരത്തില്‍ നിരന്തരം പൊരുതാന്‍ ശ്രമിക്കുന്നവരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. നിറഞ്ഞ ചിരിയോടെയാണ് പന്ത് പ്രധാനമന്ത്രിയുടെ വാക്കുകളോട് പ്രതികരിച്ചത്.

വീഡിയോ കാണാം

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായി ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ കാണാം.

പെയ്‌നിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

പെയ്‌നിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു

മെല്‍ബണ്‍ ടെസ്റ്റിനിടെ പന്തിനോട് ഓസീസ് നായകന്‍ പെയ്ന്‍ തന്റെ വീട്ടില്‍ മക്കളെ നില്‍ക്കാന്‍ നോക്കുമോയെന്ന് പരിഹസിച്ചു കൊണ്ടു ചോദിച്ചിരുന്നു. ഇതിന്റെ മറുപടിയെന്നോണം കഴിഞ്ഞ ദിവസം പന്ത് പെയ്‌നിന്റെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും സന്ദര്‍ശിച്ചിരുന്നു.
പന്ത് പെയ്‌നിന്റെ മക്കളിലൊരാളെ തോളിലേന്തി നില്‍ക്കുന്ന ഫോട്ടോ ഭാര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്നു വൈറലായി മാറുകയും ചെയ്തിരുന്നു. ഏറ്റവും നന്നായി മക്കളെ നോക്കുന്നയാളെന്ന അടിക്കുറിപ്പുമായാണ് പെയ്‌നിന്റെ ഭാര്യ പന്തിനൊപ്പമുള്ള ഫോട്ടോ പുറത്തുവിട്ടത്.

Story first published: Wednesday, January 2, 2019, 14:41 [IST]
Other articles published on Jan 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X