Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി പരിക്ക്; പകരക്കാരനായി ഹാന്‍ഡ്‌സ്‌കോംപ്

ഓസീസിന് കനത്ത തിരിച്ചടി | Oneindia Malayalam

ലണ്ടന്‍: ലോകകപ്പില്‍ ലീഗ് മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് കരുതുന്ന ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായി പരിക്ക്. മധ്യനിര ബാറ്റ്‌സ്മാന്‍ ഷോണ്‍ മാര്‍ഷിന് പരിക്കേറ്റതിനെ തുടര്‍ന്ന് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി. പരിശീലനവേളയില്‍ പാറ്റ് കുമ്മിന്‍സിന്റെ പന്ത് കൈയ്യില്‍ കൊണ്ടാണ് മാര്‍ഷിന് പരിക്കേറ്റത്. ശനിയാഴ്ച സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അവസാന ലീഗ് മത്സരം.

peterhandscomb

പരിക്കിനെ തുടര്‍ന്ന് മാര്‍ഷിന് ശസ്ത്രിക്രിയ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. കളിക്കാരനെ മാറ്റണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യം ഐസിസി അംഗീകരിച്ചു. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെലിനും പരിശീലനത്തിനിടയില്‍ പരിക്കേറ്റിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തുകൊണ്ട് പരിക്കേറ്റ മാക്‌സ്‌വെല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന.

മാക്‌സ്‌വെലിന് പരിക്കേറ്റാല്‍ ഓസ്‌ട്രേലിയയ്ക്ക് അത് കനത്ത തിരിച്ചടിയായി മാറും. ലോകകപ്പില്‍ ഇതുവരെ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഒറ്റയ്ക്ക് മത്സരം മാറ്റിമറിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ് മാക്‌സ്‌വെല്‍. താരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്ക് ഗുരുതരമല്ലെങ്കിലും വരും ദിവസങ്ങളിലും നിരീക്ഷണത്തിലായിരിക്കുമെന്ന് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു. മാര്‍ഷിന് പകരമായി ടീമിലെത്തുന്ന ഹാന്‍ഡ്‌സ്‌കോംപ് മികച്ച കളിക്കാരനാണെന്നും ടീമിന് മുതല്‍ക്കൂട്ടാണെന്നും കോച്ച് വ്യക്തമാക്കി.

Story first published: Friday, July 5, 2019, 9:51 [IST]
Other articles published on Jul 5, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+