ഓസീസ് ക്രിക്കറ്റര്‍ക്ക് മാനസികരോഗം!! ടെസ്റ്റ് ടീമില്‍ നിന്നൊഴിവാക്കി, ചികില്‍സ തേടുന്നത് ഈ താരം
കാന്‍ബെറ: പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും വിലക്കിയതിനു ശേഷം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമമിന് കഷ്ടകാലമാണ്. നാട്ടിലും വിദേശത്തുമെല്ലാം തുടരെ തോല്‍വികള്‍ ടീമിനു നേരിട്ടു. സ്വന്തം നാട്ടില്‍ ആദ്യമായി ഇന്ത്യക്കു മുന്നില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളും ഓസീസ് കൈവിട്ടിരുന്നു. ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണിത്.
ഇപ്പോഴിതാ ടീമിനെ പിടിച്ചുകുലുക്കിക്കൊണ്ട് മറ്റൊരു സംഭവവും. ഓസീസ് യുവ ബാറ്റ്‌സ്മാനെ മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്നു ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്ന താരമാണ് ഒഴിവാക്കപ്പെട്ടത്.

ഒഴിവാക്കിയത് വില്‍ പ്യുക്കോസ്‌കിയെ
20കാരനായ ബാറ്റ്‌സ്മാന്‍ വില്‍ പ്യുക്കോസ്‌കിയെയാണ് മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നു ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. താരം ചികില്‍സയ്ക്കായി ഉടന്‍ മെല്‍ബണിലേക്കു മടങ്ങുമെന്നാണ് വിവരം.
മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്നു രണ്ടു മാസത്തോളം ചികില്‍സയ്ക്കു വിധേയനായ പ്യുക്കോസ്‌കി കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് ലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സംഘത്തില്‍ പ്യുക്കോസ്‌കിയെയും ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പരമ്പരയില്‍ അരങ്ങേറാന്‍ താരത്തിനു ഭാഗ്യമുണ്ടായില്ല.

ടീം ഡോക്ടര്‍ പറയുന്നത്
ചില മാനസിക പ്രശ്‌നങ്ങള്‍ പ്യുക്കോസ്‌കിയെ ഇപ്പോഴും അലട്ടുന്നുണ്ടെന്നും തുടര്‍ ചികില്‍സയ്ക്കു വേണ്ടിയാണ് താരത്തെ ഒഴിവാക്കിയതെന്നും ഓസ്‌ട്രേലിയന്‍ ടീം ഡോക്ടര്‍ റിച്ചാര്‍ഡ് ഷോ അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി താരത്തിന്റെ മാനസിക നിലയില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവയെ മറികടന്ന് എത്രയും വേഗത്തില്‍ ടീമില്‍ തിരിച്ചെത്തുന്നതിനു വേണ്ടിയാണ് താരത്തെ ചികില്‍സയ്ക്കായി മാറ്റിനിര്‍ത്തിയതെന്നും ഡോക്ടര്‍ വ്യക്തമാക്കി.

എല്ലാ പിന്തുണയും നല്‍കും
പൂര്‍ണ ആരോഗ്യത്തോടെ കളിക്കളത്തിലേക്കു ശക്തനായി തിരിച്ചുവരാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരത്തിന്റെ കൗണ്ടി ടീമായ വിക്ടോറിയയും എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് റിച്ചാര്‍ഡ് ഷോ പറഞ്ഞു.
പ്യുക്കോസ്‌കിയുടെ ചികില്‍സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടരുതെന്ന് അഭ്യര്‍ഥിച്ച അദ്ദേഹം എത്രയും വേഗത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച് താരത്തിനു മടങ്ങിയെത്താന്‍ കഴിയട്ടെയെന്നും ആശംസിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications
