വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയെ മാത്രമല്ല മാര്‍ഷിനെയും വെറുതെ വിട്ടില്ല!! ഓസീസ് താരത്തിനും മെല്‍ബണില്‍ കൂവല്‍... കാരണം ഇതാണ്

ഹാന്‍ഡ്‌സോംബിന് പകരമാണ് മാര്‍ഷ് ഓസീസ് ടീമിലെത്തിയത്

By Manu
ഓസീസ് താരത്തിനും മെല്‍ബണില്‍ കൂവല്‍ | Oneindia Malayalam

മെല്‍ബണ്‍: കാണികളുടെ ഭാഗത്തു നിന്നുള്ള മോശം പെരുമാറ്റം കൊണ്ട് കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ്. ടെസ്റ്റിന്റെ ആദ്യദിനത്തില്‍ കാണികളുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റമാണ് താരങ്ങള്‍ക്കു നേരെയുണ്ടായത്.

മായങ്കിനെയും രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസീസ് കമന്റേറ്റര്‍ മാപ്പു പറഞ്ഞു മായങ്കിനെയും രഞ്ജി ട്രോഫിയെയും അധിക്ഷേപിച്ച ഓസീസ് കമന്റേറ്റര്‍ മാപ്പു പറഞ്ഞു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ആദ്യദിനത്തില്‍ കാണികളില്‍ ഒരു വിഭാഗം കൂവി പരിഹസിച്ചിരുന്നു. എന്നാല്‍ കോലിക്കു മാത്രമല്ല ഇത്തരമൊരു പരിഹാസം നേരിടേണ്ടിവന്നത്. ഓസ്‌ട്രേലിയന്‍ താരം മിച്ചെല്‍ മാര്‍ഷിനും കാണികളില്‍ നിന്നും മോശം അനുഭവമാണുണ്ടായത്.

മാര്‍ഷിന് കൂവല്‍

മാര്‍ഷിന് കൂവല്‍

മാര്‍ഷിനെയും കാണികളില്‍ ഒരു വിഭാഗം ആദ്യ ദിനം കൂവി പരിഹസിച്ചിരുന്നു. ടെസ്റ്റിനിടെ മാര്‍ഷ് ആദ്യമായി ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ പേര് പ്രഖ്യാപിച്ചപ്പോഴായിരുന്നു സംഭവം. മാര്‍ഷിന്റെ പേര് പറഞ്ഞയുടന്‍ കാണികള്‍ ചിലര്‍ കൂവുകയായിരുന്നു.
രണ്ടാം ടെസ്റ്റില്‍ കളിച്ച പീറ്റര്‍ ഹാന്‍ഡ്‌സോംബിന്റെ പകരക്കാരനായാണ് മാര്‍ഷിനെ മെല്‍ബണ്‍ ടെസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. നാട്ടുകാരനായ ഹാന്‍ഡ്‌സോംബിനെ ഒഴിവാക്കി പകരം മാര്‍ഷിനെ ടീമിലെടുത്തതാണ് ചില കാണികളെ പ്രകോപിപ്പിച്ചത്.

മോശമായിപ്പോയെന്ന് ഹെഡ്ഡ്

മോശമായിപ്പോയെന്ന് ഹെഡ്ഡ്

മാര്‍ഷിനെ കാണികളില്‍ ഒരു വിഭാഗം കൂവി വിളിച്ചത് ശരിയായില്ലെന്ന് ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡ്ഡ് പറഞ്ഞു. ഈ പെരുമാറ്റം തീര്‍ച്ചയായും നിരാശാജനകമാണ്. കോലിയെയും ആദ്യദിനത്തില്‍ ഇത്തരത്തില്‍ പരിഹസിച്ചത് കണ്ടിരുന്നു. മാര്‍ഷിനും അത്തരമൊരു മോശം അനുഭവമുണ്ടായതില്‍ ഖേദമുണ്ട്. നല്ല പ്രകടനമാണ് മാര്‍ഷ് ആദ്യദിനം കാഴ്ചവച്ചത്. മികച്ച രീതിയില്‍ പന്തെറിഞ്ഞ അദ്ദേഹം ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയെന്നും ഹെഡ്ഡ് ചൂണ്ടിക്കാട്ടി.

വികാരം മനസ്സിലാക്കുന്നു

വികാരം മനസ്സിലാക്കുന്നു

വിക്ടോറിയയിലെ കാണികളുടെ വികാരം മനസ്സിലാക്കുന്നു. ഹാന്‍ഡ്‌സോംബിനെ ടീം മിസ്സ് ചെയ്യുന്നുണ്ട്. എന്നാല്‍ പകരക്കാരനായ മാര്‍ഷിനെ ഇത്തരത്തില്‍ അപമാനിച്ചത് ശരിയായില്ലെന്നും ഹെഡ്ഡ് പറഞ്ഞു.
കാണികളുടെ ഭാഗത്തു നിന്നുണ്ടായ പരിഹാസം മാര്‍ഷിന്റെ പ്രകടനത്തെ ബാധിച്ചിട്ടില്ല. ഇതുപോലെയുള്ള തിരിച്ചടികളെ മറികടക്കാനുള്ള കരുത്ത് അദ്ദേഹത്തിനുണ്ട്. കളിക്കളത്തില്‍ മാര്‍ഷ് കാണിച്ചു തരികയും ചെയ്തു. ബൗളിങില്‍ തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചാണ് അദ്ദേഹം കളം വിട്ടതെന്നും ഹെഡ്ഡ് വിശദമാക്കി.

Story first published: Thursday, December 27, 2018, 9:28 [IST]
Other articles published on Dec 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X