Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരമിക്കല്‍ സൂചന നല്‍കി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും പൊടുന്നനെ വിരമിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് സൗത്ത് ആഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. ഡി വില്ലിയേഴ്‌സ് എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചെങ്കിലും ഇതേ രീതിയില്‍ ടി20യില്‍നിന്നും വിരമിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. എല്ലാ ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ സ്ഥിര സാന്നിധ്യമാണ് വാര്‍ണര്‍.

അന്താരാഷ്ട്ര മത്സരങ്ങളുടെ എണ്ണക്കൂടുതല്‍ വാര്‍ണറെ ടി20യില്‍നിന്നും വിരമിക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ വര്‍ഷവും അടുത്തവര്‍ഷവും ടി20 ലോകകപ്പ് നടക്കാനിരിക്കുകയാണ്. അടുത്തുതന്നെ താന്‍ ഈ ഫോര്‍മാറ്റിലെ കളി അവസാനിപ്പിച്ചേക്കാമെന്ന് താരം സൂചന നല്‍കി. എല്ലാ ഫോര്‍മാറ്റിലും ഇത്രയധികം മത്സരങ്ങള്‍ കളിക്കുക തന്നെ സംബന്ധിച്ചിടത്തോളം കടുത്തതാണെന്ന് വാര്‍ണര്‍ വ്യക്തമാക്കി.

davidwarner

എബി ഡിവില്ലിയേഴ്‌സ്, വിരേന്ദര്‍ സെവാഗ് തുടങ്ങിയവര്‍ ഈ സമ്മര്‍ദ്ദങ്ങളെ മറികടന്നവരാണ്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനിറങ്ങുന്ന സഹതാരങ്ങള്‍ക്ക് ആശംസകളേകുന്നു. മൂന്നു കുട്ടികളും ഭാര്യയും വീട്ടിലുണ്ട്. ഇതിനിടെ നിരന്തര യാത്രയും കളിയും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഫോര്‍മാറ്റില്‍ കളി ആദ്യ അവസാനിപ്പിക്കുകയാണെങ്കില്‍ അത് അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ തന്നെയാകുമെന്ന് വാര്‍ണര്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്ക്കായി 76 ടി20 മത്സരങ്ങള്‍ കളിച്ച വാര്‍ണര്‍ 2079 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 15 അര്‍ധശതകങ്ങളും വാര്‍ണര്‍ സ്വന്തമാക്കി.

Story first published: Tuesday, February 11, 2020, 17:06 [IST]
Other articles published on Feb 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+