വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ്-19: ഇത് അവര്‍ക്കുള്ള പിന്തുണ... തല മൊട്ടയടിച്ച് വാര്‍ണര്‍! കോലിയെ വെല്ലുവിളിച്ചു, വീഡിയോ

ഇന്‍സ്റ്റഗ്രാം വഴിയാണ് താരം വീഡിയോ പുറത്തുവിട്ടത്

സിഡ്‌നി: കൊറോണ വൈറസിനെതിരേ ലോകം മുഴുവന്‍ ഒറ്റക്കെട്ടായി പോരാടവെ പിന്തുണയുമായി ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. കൊവിഡ്-19നെതിരേ നിരന്തരം പോരാടുന്ന മെഡിക്കല്‍ സംഘം, സുരക്ഷാ ഉദ്യോഗസ്ഥര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വാര്‍ണര്‍ തല മൊട്ടയടിക്കുകയും ചെയ്തു. ട്രിമ്മര്‍ ഉപയോഗിച്ചു സ്വയം മുടി നീക്കം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം പേജ് വഴി താരം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കം നിരവധി ക്രിക്കറ്റ് താരങ്ങളോട് ഈ വെല്ലുവിളി ഏറ്റെടുക്കാനും വാര്‍ണര്‍ ആവശ്യപ്പെട്ടു.

Warner shaves off head in support towards medical staff | Oneindia Malayalam
1

കൊവിഡ്-19നെതിരേ പോരാടിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കുമുള്ള പിന്തുണ അറിയിച്ചാണ് താന്‍ മുടി നീക്കം ചെയ്യുന്നത്. അരങ്ങേറ്റ മല്‍സരത്തിലാണ് ഇതിനു മുമ്പ് അവസാനമായി ഇങ്ങനെ ചെയ്തതെന്നാണ് ഓര്‍മ. നിങ്ങള്‍ ഇഷ്ടമായോ, ഇല്ലെയോ എന്നായിരുന്നു വീഡിയോക്കൊപ്പം വാര്‍ണര്‍ കുറിച്ചത്. മുടി പൂര്‍ണമായി ട്രിമ്മര്‍ ഉപയോഗിച്ച് നീക്കം ചെയ്ത ശേഷം ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ തന്റെ സമകാലികരായ ക്രിക്കറ്റര്‍മാരോട് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു.=

വീഡിയോ കാണാം

നിരവധി ജീവനുകള്‍ രക്ഷിക്കുകയും മറ്റുള്ളവരെ സഹായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കുമുള്ളള നന്ദി സൂചകമായി, അവര്‍ക്ക് പിന്തുണയര്‍പ്പിച്ചുകൊണ്ട് ഷേവ് യുവര്‍ ഹെഡ് ചാലഞ്ചിനായി ഇവരെ നോമിനേറ്റ് ചെയ്യുന്നുവെന്ന് കുറിച്ചു കൊണ്ട് ടീമംഗങ്ങളായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിന്‍സ്, ജോ ബേണ്‍സ്, മാര്‍ക്കസ് സ്‌റ്റോയ്ണിസ്, ആദം സാംപ, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ എന്നിവരെ വാര്‍ണര്‍ ടാഗ് ചെയ്തിട്ടുമുണ്ട്.

ഐപിഎല്ലിലെ ഓള്‍ ടൈം ഇലവന്‍... നാല് ക്യാപ്റ്റന്‍മാര്‍ ടീമില്‍! മുംബൈ ആധിപത്യം, തിരഞ്ഞെടുത്തത് ആര്‍പിഐപിഎല്ലിലെ ഓള്‍ ടൈം ഇലവന്‍... നാല് ക്യാപ്റ്റന്‍മാര്‍ ടീമില്‍! മുംബൈ ആധിപത്യം, തിരഞ്ഞെടുത്തത് ആര്‍പി

സച്ചിനോ, ലാറയോ? ഏതു സാഹചര്യത്തിലും കസറുന്നതാര്? വോണ്‍ പറയും ഉത്തരംസച്ചിനോ, ലാറയോ? ഏതു സാഹചര്യത്തിലും കസറുന്നതാര്? വോണ്‍ പറയും ഉത്തരം

2

ലോകമാകെ കനത്ത ആഘാതം വിതച്ചു കൊണ്ട് കൊറോണ വൈറസ് കൂടുതല്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. 33,000ത്തോളം പേര്‍ ഇതിനകം വൈറസ് ബാധയെ തുടര്‍ന്നു മരിച്ചു കഴിഞ്ഞു. വൈറസിന്റെ ഉറവിടമായ ചൈനയെക്കാള്‍ കൂടുതല്‍ മരണം സംഭവിച്ചത് ഇറ്റലിയിലാണ്. സ്‌പെയിനിലെ സ്ഥിതിയും ഗുരുതരമാണ്. അമേരിക്കയാണ് വൈറസ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മറ്റൊരു രാജ്യം. ഓസ്‌ട്രേലിയയില്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്നു 19 പേരാണ് മരണപ്പെട്ടത്. 4000ത്തില്‍ കൂടുതല്‍ പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Story first published: Tuesday, March 31, 2020, 14:46 [IST]
Other articles published on Mar 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X