Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: വിജയരഹസ്യം വെളിപ്പെടുത്തി വാര്‍ണര്‍... അവള്‍ മാത്രം, പാറ പോലെ കരുത്തുറ്റവള്‍ !!

തന്റെ ഫോമിനെക്കുറിച്ച് തുറന്നു പറഞ്ഞു വാർണർ

കാര്‍ഡിഫ്: ഒരു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് കളിക്കളത്തില്‍ തിരിച്ചെത്തിയ ശേഷം ഗംഭീര പ്രകടനമാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് വാര്‍ണറായിരുന്നു. ഇപ്പോള്‍ ലോകകപ്പിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

പാകിസ്താനെതിരേ നടന്ന തൊട്ടുമുമ്പത്തെ കളിയില്‍ വാര്‍ണര്‍ സെഞ്ച്വറിയുമായി ടീമിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്നു. വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ദേശീയ ടീമിനായി അദ്ദേഹത്തിന്റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണിത്. മടങ്ങിവരവില്‍ തന്റെ ഫോമിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് വാര്‍ണര്‍.

പ്രചോദനം ഭാര്യ

പ്രചോദനം ഭാര്യ

ഭാര്യ കാന്‍ഡിസ് വാര്‍ണറാണ് ഇത്രയും മികച്ചൊരു തിരിച്ചുവരവിന് തനിക്കു പ്രചോദനമായതെന്നു വാര്‍ണര്‍ വെളിപ്പെടുത്തി. പാകിസ്താനെതിരായ മല്‍സരത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറ പോലെ ഉറപ്പുള്ളവളെന്നാണ് ഭാര്യയെ വാര്‍ണര്‍ വിശേഷിപ്പിച്ചത്. ലോകകപ്പില്‍ ഇതതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ മൂന്നിലും താരം കസറിയിരുന്നു. 89*, 4, 56, 107 എന്നിങ്ങനെയാണ് ലോകകപ്പില്‍ വാര്‍ണറുടെ സ്‌കോറുകള്‍.

കരുത്തുറ്റ സ്ത്രീ

കരുത്തുറ്റ സ്ത്രീ

തന്റെ ഭാര്യ കാന്‍ഡിസ് മാനസികമായി വളരെ കരുത്തുറ്റ സ്ത്രീയാണെന്നു വാര്‍ണര്‍ ചൂണ്ടിക്കാട്ടി. വിലക്കിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവരണമെന്ന് തന്നെയാണ് ആഗ്രഹിച്ചിരുന്നത്. വിലക്ക് കാരണം പുറത്തിരുന്ന സമയത്ത് ഭാര്യയെയും മക്കളെയും കുറിച്ചായിരുന്നു ചിന്ത. എന്നാല്‍ അവള്‍ മാനസികമായി വളരെ കരുത്തുള്ളവളായിരുന്നു, ശരിക്കും പാറപോലെ. ദൃഡനിശ്ചയവും അച്ചടക്കവുമെല്ലാമുള്ള കാന്‍ഡിസാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും വാര്‍ണര്‍ വിശദമാക്കി. ഇപ്പോള്‍ ഗര്‍ഭിണിയായ കാന്‍ഡിസ് വാര്‍ണര്‍ക്കൊപ്പം ഇംഗ്ലണ്ടിലുണ്ട്.

കുടുംബത്തോടൊപ്പം

കുടുംബത്തോടൊപ്പം

ശനിയാഴ്ച ശ്രീലങ്കയുമായാണ് ലോകകപ്പില്‍ ഓസീസിന്റെ അടുത്ത മല്‍സരം. ഈ ഇടവേളയില്‍ താരങ്ങള്‍ക്കു കുടുംബങ്ങളോടൊപ്പം സമയം ചെലവിടാന്‍ ടീം മാനേജ്‌മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. കുടുംബവും തങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്കു വന്നത് ഭാഗ്യമാണ്. തരങ്ങളെ സംബന്ധിച്ച് അതു വളരെ വലിയ കാര്യം തന്നെയാണെന്നും വാര്‍ണര്‍ പറഞ്ഞു.
ലോകകപ്പിനു ശേഷവും ഓസീസ് ടീം പെട്ടെന്നൊന്നും നാട്ടിലേക്കു മടങ്ങില്ല. കാരണം ടൂര്‍ണമെന്റിനു ശേഷം ഇംഗ്ലണ്ടിനെതിരേയായ ഓസീസിന്റെ ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കുകയാണ്.

Story first published: Thursday, June 13, 2019, 13:16 [IST]
Other articles published on Jun 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+