വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിയമ പോരാട്ടത്തില്‍ ജോകോവിച്ച് നേടി, ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കാം

സര്‍ക്കാരിന്റെ തീരുമാനം കോടതി റദ്ദാക്കി

1

മെല്‍ബണ്‍: നിയമപോരാട്ടത്തില്‍ ജയിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോകോവിച്ചിന് അനുമതി ലഭിച്ചു. ഇമിഗ്രേഷന്‍ തടങ്കലില്‍ നിന്നും താരത്തെ ഉടന്‍ മോചിപ്പിക്കാനും ജഡ്ജി ആന്റണി കെല്ലി ഉത്തരവിട്ടു. ജോകോവിച്ചിന്റെ നിയമോപദേശകരും സര്‍ക്കാര്‍ അഭിഭാഷകരും തമ്മിലുള്ള നിയമ പോരാട്ടം എത്രയും പെട്ടെന്നു അവസാനിപ്പിക്കാനും ജഡ്ജി ഉത്തരവിട്ടു. മാത്രമല്ല ജോകോവിച്ചിന്റെ നിയമ ടീമിന്റെ ചെലവുകള്‍ നല്‍കാനും ഓസ്‌ട്രേലിയന്‍ നികുതിദായകരോടു ആവശ്യപ്പെടുകയും ചെയ്യുമെന്നാണ് വിവരം.

ഇതോടെ ദിവസങ്ങളായി നീണ്ട സംഭവവികാസങ്ങള്‍ക്കാണ് അറുതിയായിരിക്കുന്നത്. കൊവിഡ് വാക്‌സില്‍ സ്വീകരിക്കാതെയാണ് ജോകോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മല്‍സരിക്കാനെത്തിയത്. രണ്ടു ഡോസ് വാക്‌സിനെടുത്തവര്‍ക്കു മാത്രമേ ഓസ്ട്രലേിയന്‍ ഓപ്പണില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്നു ഓസ്‌ട്രേലിയ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു, തുടര്‍ന്ന് ജോകോവിച്ചിനെ ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരുമായി നിയമപോരാട്ടത്തിന് ജോകോവിച്ച് മുതിര്‍ന്നത്. കഴിഞ്ഞ മാസം തനിക്കു കൊവിഡ് പിടിപെട്ടിരുന്നതായും ഈ കാരണത്താലാണ് വാക്‌സിന്‍ സ്വീകരിക്കാതിരുന്നതെന്നും വാക്‌സിന്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഓസ്‌ട്രേലിയയിലേക്കു യാത്ര ചെയ്തതെന്നും ജോകോവിച്ചിന്റെ അഭിഭാഷകന്‍ കോടതയില്‍ വാദിക്കുകയായിരുന്നു. ഈ മാസമാദ്യമാണ് അദ്ദേഹം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായി എത്തിയത്. പക്ഷെ കൊവിഡ് സ്വീകരിച്ചതിന്റെ വാക്‌സിന്‍ സ്വീകരിക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയും വിസ റദ്ദാക്കുകയുമായിരുന്നു. കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കു ജോകോവിച്ചിനെ തുടര്‍ന്ന് മാറ്റുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം മോചനത്തിനായി കോടതിയെ സമീപിച്ചത്.

Story first published: Monday, January 10, 2022, 15:28 [IST]
Other articles published on Jan 10, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X