Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ത്യക്കാരിയുമായുള്ള വിവാഹം നിശ്ചയിച്ചു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാനും സ്പിന്നറുമായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ത്യന്‍ വംശജയുമായുള്ള വിവാഹം നിശ്ചയം പുറത്തുവിട്ടു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് സോഷ്യല്‍ മീഡിയയിലൂടെ മാക്‌സ് വെലിന്റേയും ഇന്ത്യന്‍ വംശജയായ വിനി രാമന്റേയും വിവാഹ നിശ്ചയവിവരം അറിയിച്ചത്. രണ്ടുവര്‍ഷത്തോളമായി ഇരുവും സൗഹൃദത്തിലാണ്. ഇരുവരും നേരത്തെ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

രണ്ടുപേരും നേരത്തെതന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചവരായിരുന്നെങ്കിലും പരസ്യപ്രതികരണം നടത്തിയിരുന്നില്ല. എന്നാല്‍, ചിത്രങ്ങള്‍ പുറത്തുവിട്ടതോടെ ഇവര്‍ വിവാഹത്തിനൊരുങ്ങുന്നതായാണ് സൂചനയുണ്ടായിരുന്നു. ഫാര്‍മസിസ്റ്റ് ആണ് വിനി രമനെന്ന് ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കുന്നുണ്ട്. മാക്‌സ്‌വെലിനൊപ്പം പല പരിപാടികളിലും അടുത്തിടെ വിനി ഉണ്ടായിരുന്നു. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍നിന്നും വിട്ടുനിന്ന മാക്‌സ്‌വെലിന് തുണയായതും വിനി തന്നെ.

glennmaxwell

ഇതാദ്യമായല്ല ഒരു വിദേശ ക്രിക്കറ്റര്‍ ഇന്ത്യക്കാരിയെ വിവാഹം ചെയ്യുന്നത്. മുന്‍ ഓസീസ് താരം ഷോണ്‍ ടൈറ്റ് 2014ല്‍ ഇന്ത്യക്കാരിയായ മാഷൂം സിന്‍ഹയെ വിവാഹം ചെയ്തിരുന്നു. ഐപിഎല്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത സൗഹൃദം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. പാക് ഓള്‍റൗണ്ടര്‍ ഷൊയബ് മാലിക് വിവാഹം ചെയ്തത് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയേയാണ്. പാക് പേസര്‍ ഹസന്‍ അലി അടുത്തിടെയാണ് ഹരിയാണ സ്വദേശിയായ അര്‍സൂവിനെ സ്വന്തമാക്കിയത്. ശ്രീലങ്കന്‍ ഇതിഹാസതാരം മുത്തയ്യ മുരളീധരന്‍ വിവാഹം ചെയ്തതും ഇന്ത്യക്കാരിയെത്തന്നെ. ചെന്നൈ സ്വദേശിയായ മധിമലര്‍ രാമമൂര്‍ത്തിയാണ് മുരളീധരന്റെ ഭാര്യ.

Story first published: Wednesday, February 26, 2020, 17:13 [IST]
Other articles published on Feb 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+