Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എലിസ് പെറി ആറുമാസം പുറത്ത്; ഓസ്‌ട്രേലിയയ്ക്ക് കനത്ത നഷ്ടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരം എലിസ് പെറി ആറുമാസം പുറത്ത്. വനിതാ ടി20 ലോകകപ്പിനിടെ പേശിവലിവ് അനുഭവപ്പെട്ട താരം ഫൈനലില്‍ കളിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. വിശദമായ പരിശോധനയില്‍ താരത്തിന് കുറഞ്ഞത് ആറു മാസത്തെ വിശ്രമമെങ്കിലും വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പെറിയെ അടുത്തദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

ന്യൂസിലന്‍ഡിനെതിരായ അവസാനത്തെ ഗ്രൂപ്പ് മത്സരത്തിനിടെ ഒരുറണ്ണൗട്ടിന് ശ്രമിക്കവെയാണ് പെറിക്ക് പരിക്കേറ്റത്. ഒരാഴ്ചയ്ക്കുള്ളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയാകുമെന്ന് പെറി പറഞ്ഞു. വരുന്ന ആറുമാസം ഓസ്‌ട്രേലിയയ്ക്ക് കാര്യമായ മത്സരങ്ങളില്ലാത്തതിനാല്‍ പെറിയുടെ അസാന്നിധ്യം ബാധിക്കില്ല. ലോകകപ്പ് ഫൈനലാണ് പെറിക്ക് നഷ്ടമാകുന്ന പ്രധാന മത്സരം. ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ കളിക്കാനിറങ്ങുമ്പോള്‍ പെറി ഡ്രസ്സിങ് റൂമിലുണ്ടാകും. 2009 മുതല്‍ ഓസ്‌ട്രേലിയയുടെ എല്ലാ ലോകകപ്പ് മത്സരങ്ങളിലും കളിച്ച താരമാണ് പെറി.

ellyseperry

അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പര താരത്തിന് നഷ്ടമാകും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രദര്‍ശന മത്സരത്തിലും പെറിക്ക് കളിക്കാനാകില്ല. സഹകളിക്കാര്‍ക്ക് ഉപദേശവും സഹായവുമായി ലോകകപ്പ് ഫൈനല്‍ ദിവസം താനുണ്ടാകുമെന്ന് പെറി പറഞ്ഞു. ഫൈനലില്‍ കളിക്കാര്‍ക്കൊപ്പമുണ്ടാകാന്‍ കഴിയുന്നത് ഭാഗ്യമാണ്. ഓസ്‌ട്രേലിയ ലോകകപ്പ് നേടുമെന്നാണ് പ്രതീക്ഷയെന്നും പെറി പ്രതീക്ഷ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി ഒട്ടേറെ മത്സരങ്ങളില്‍ ഒറ്റയ്ക്ക് കളി ജയിപ്പിച്ച ഓള്‍റൗണ്ടറാണ് എലിസ് പെറി. ലോകകപ്പ് ഫൈനലില്‍ പെറി ടീമിലില്ലാത്തത് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകുമെങ്കിലും താരത്തിന്റെ അസാന്നിധ്യം മറികടക്കാവുന്ന കളിക്കാര്‍ ഓസ്‌ട്രേലിയയ്ക്കുണ്ട്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 5 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു ഓസ്‌ട്രേലിയയുടെ ജയം. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരായ പരാജയം ഫൈനലില്‍ മറികടക്കാമെന്നാണ് ഓസീസിന്റെ പ്രതീക്ഷ.

Story first published: Saturday, March 7, 2020, 17:35 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+