Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്‍ ഓസീസ് ക്രിക്കറ്റ് ടീം നായകന്‍ കാമറൂണ്‍ വൈറ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചു

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ കാമറൂണ്‍ വൈറ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 20 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറിനാണ് 37കാരനായ വൈറ്റ് വിരാമമിട്ടത്. ഓസ്‌ട്രേലിയക്കുവേണ്ടി നാല് ടെസ്റ്റ് കളിച്ചിട്ടുള്ള താരം ഓസ്‌ട്രേലിയയെ ഏഴ് ഏകദിനത്തിലും ടി20യിലുമാണ് നയിച്ചത്. ഭാവിയില്‍ പരിശീലകനായി എത്താനുള്ള തയ്യാറെടുപ്പിലാണ് കാമറൂണ്‍ വൈറ്റ്.

ക്രിക്കറ്റ് താരമെന്ന നിലയിലുള്ള കാഴ്ചപ്പാടുകള്‍ മതിയാക്കുകയാണെന്നും പരിശീലക റോളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് കാമറൂണ്‍ വൈറ്റ് അഭിപ്രായപ്പെട്ടത്. 2018ലാണ് കാമറൂണ്‍ വൈറ്റ് അവസാനമായി ഓസീസ് ജഴ്‌സിയില്‍ കളിച്ചത്. ഓസീസ് ടീമിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ ജഴ്‌സി അണിയാനുള്ള ഭാഗ്യം ലഭിച്ച താരങ്ങളിലൊരാളാണ് കാമറൂണ്‍ വൈറ്റ്.

cameronwhite

2005ലാണ് കാമറൂണ്‍ വൈറ്റ് ഓസീസ് ഏകദിന ടീം അരങ്ങേറ്റം നടത്തുന്നത്. 91 ഏകദിനങ്ങള്‍ ഓസ്‌ട്രേലിയക്കുവേണ്ടി കളിച്ച അദ്ദേഹം 33.97 ശരാശരിയില്‍ 2072 റണ്‍സും 12 വിക്കറ്റും നേടി. രണ്ട് സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും നേടിയ കാമറൂണ്‍ ഓസീസ് മധ്യനിരയിലായിരുന്നു കൂടുതല്‍ ശോഭിച്ചിരുന്നത്. 2008 ഒക്ടോബറില്‍ നടന്ന ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് കാമറൂണ്‍ വൈറ്റ് ടെസ്റ്റ് ടീമിലെത്തുന്നത്. നാല് ടെസ്റ്റ് ഓസ്‌ട്രേലിയന്‍ ജഴ്‌സിയില്‍ കളിച്ച താരം നേടിയത് 146 റണ്‍സും അഞ്ച് വിക്കറ്റുമാണ്.

ഇതോടെ ടീമിലെ സ്ഥാനം നഷ്ടപ്പെട്ട കാമറൂണ്‍ പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായി. 2007ല്‍ ടി20 അരങ്ങേറ്റം നടത്തിയിരുന്ന കാമറൂണ്‍ 47 മത്സരങ്ങളില്‍ നിന്നായി 32.8 ശരാശരിയില്‍ 984 റണ്‍സും ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്. ആറ് അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. പിന്നീട് പരിക്കും മോശം ഫോമും വേട്ടയാടിയതോടെ അദ്ദേഹം ടീമിന് പുറത്താവുകയായിരുന്നു. ബിഗ്ബാഷ് ലീഗില്‍ കളി തുടര്‍ന്നിരുന്ന കാമറൂണ്‍വൈറ്റ് 2018ല്‍ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഓസീസ് ടീമില്‍ ഇടം പിടിച്ചിരുന്നുവെങ്കിലും തിളങ്ങാനായില്ല. ഇതോടെ താരം ടീമിന് പുറത്തായി.

ഐപിഎല്ലിലും കാമറൂണ്‍ വൈറ്റ് കളിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കുവേണ്ടി കളിച്ചിട്ടുള്ള കാമറൂണ്‍ 47 മത്സരത്തില്‍ നിന്ന് 954 റണ്‍സും 1 വിക്കറ്റും നേടിയിട്ടുണ്ട്. 78 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2013 സീസണിലാണ് അവസാനമായി ഐപിഎല്‍ കളിച്ചത്.

Story first published: Saturday, August 22, 2020, 11:50 [IST]
Other articles published on Aug 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+