Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്രിപ്പിളടിച്ചത് കാന്റീന്‍ ഇലവനെതിരേ!! മയാങ്കിനെ അപമാനിച്ച് കമന്‍റേറ്റര്‍മാര്‍, ആരാധകര്‍ കലിപ്പില്‍

മയാങ്കിനെ അപമാനിച്ച് കമന്‍റേറ്റര്‍മാര്‍ | Oneindia Malayalam
1

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിലെ താരം ഇന്ത്യയുടെ അരങ്ങേറ്റക്കാരനായ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ്. കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അര്‍ധസെഞ്ച്വറിയുമായാണ് താരം വരവറിയിച്ചത്. 76 റണ്‍സാണ് മയാങ്ക് മല്‍സരത്തില്‍ നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യന്‍ എ ടീമുകള്‍ക്കായും നേരത്തേ നടത്തിയ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് മയാങ്കിനെ ദേശീയ ടീമിലെത്തിച്ചത്.

അതിനിടെ ഈ കളിയില്‍ മയാങ്കിനെയും രഞ്ജി ട്രോഫിയെയും ഓസ്‌ട്രേലിയയുടെ ചില കമന്റേറ്റര്‍മാര്‍ കളിയാക്കിയത് വലിയ വിവാദത്തിനു വഴി വച്ചിരിക്കുകയാണ്.

 വിവാദത്തിയാലത് കെറി ഒകീഫെ

വിവാദത്തിയാലത് കെറി ഒകീഫെ

ടെസ്റ്റിന്റെ ദൃക്‌സാക്ഷി വിവരണത്തിനിടെ ഫോക്സ് സ്പോര്‍ട്സ് ചാനലിന്‍റെ ഓസ്ട്രേലിയന്‍ കമന്റേറ്ററായ കെറി ഒകീഫെയുടെ വാക്കുകളാണ് വന്‍ വിവാദമായിരിക്കുന്നത്. ഓസീസിന്റെ ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണ്‍, മാര്‍ക്ക് ഹൊവാര്‍ഡ് എന്നിവരും കമന്ററി ബോക്‌സില്‍ ഇരിക്കെയായിരുന്നു അദ്ദേഹം മയാങ്കിനെ പരിഹസിച്ചത്.
നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മയാങ്ക് നേടിയ ട്രിപ്പിള്‍ സെഞ്ച്വറിയെയാണ് ഒകീഫെ കളിയാക്കിയത്. ചില കാന്റീന്‍ ഇലവനോ വെയിറ്റര്‍മാരുള്‍പ്പെട്ട ടീമിനോ എതിരേ ആയിരിക്കാം മയാങ്ക് ട്രിപ്പിള്‍ അടിച്ചതെന്നായിരുന്നു ഒകീഫെയുടെ പരിഹാസം. ആഭ്യന്തര ക്രിക്കറ്റിലെ ഇന്ത്യന്‍ ബൗളര്‍മാരെക്കൂടി കളിയാക്കുന്നതായിരുന്നു ഒകീഫെയുടെ വാക്കുകള്‍.

മാര്‍ക്ക് വോയും കളിയാക്കി

മാര്‍ക്ക് വോയും കളിയാക്കി

ഒകീഫെ മാത്രമല്ല ഓസ്‌ട്രേലിയയുടെ മുന്‍ ഓപ്പണറായ മാര്‍ക്ക് വോയും മയാങ്കിന്റെ ആഭ്യന്തര ക്രിക്കറ്റിനെ തരംതാഴ്ത്തുന്ന രീതിയിലാണ് കമന്ററിക്കിടെ സംസാരിച്ചത്. ഇന്ത്യയില്‍ മയാങ്കിന്റെ ബാറ്റിങ് ശരാശരി 50 ഉണ്ടായിരിക്കാം. എന്നാല്‍ ഓസ്‌ട്രേലിയയിലെ 40ന് തുല്യമാണ് ഈ ശരാശരിയെന്നായിരുന്നു വോയുടെ വാക്കുകള്‍.

വിമര്‍ശനവുമായി ആരാധകര്‍

ഒകീഫെയുടെയും വോയുടെയും പരിഹാസം ഇന്ത്യന്‍ ആരാധകരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. കടുത്ത വിമര്‍ശനവുമായി നിരവധി പേരാണ് ഒകീഫെയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുന്നത്. ഒകീഫെ കോമാളിയാണെന്നും വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച അയാളുടെ അവസാന കമന്ററി ആയിരിക്കും ഇതെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
ആരാധകര്‍ മാത്രമല്ല ചില മുന്‍ കളിക്കാരും ഒകീഫെയുടെയും വോയുടെയും പരാമര്‍ശങ്ങള്‍ അതിരു കടന്നുപോയെന്ന് ചൂണ്ടിക്കാട്ടി.

Story first published: Wednesday, December 26, 2018, 13:50 [IST]
Other articles published on Dec 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+