പുരുഷ ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അമ്പയര്‍; ചരിത്രത്തിലേക്ക് നടന്നുകയറി ക്ലയര്‍ പൊളോസാക്ക്
ദുബായ്: ക്രിക്കറ്റില്‍ പുരുഷന്മാരുടെ കുത്തകയായിരുന്ന അമ്പയറിങ് രംഗത്തേക്ക് കടന്നുവന്ന് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ഒരു ഓസ്‌ട്രേലിയന്‍ വനിത. ആദ്യമായി പുരുഷന്മാരുടെ ഒരു അന്താരാഷ്ട്ര മത്സരം നിയന്ത്രിച്ച് ക്ലയര്‍ പൊളോസാക്ക് ആണ് ക്രിക്കറ്റില്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുന്നത്. ഐസിസിയുടെ ഡിവിഷന്‍ 2 വേള്‍ഡ് ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ ഒമാനും നമീബിയയും ഏറ്റുമുട്ടുമ്പോള്‍ ക്ലയര്‍ ആയിരുന്നു ഫീല്‍ഡ് അമ്പയര്‍.
ഇന്നേവരെ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ക്ലയര്‍ നേരത്തെ ഓസ്ട്രേലിയയില്‍ പുരുഷന്മാരുടെ ഡൊമസ്റ്റിക് മത്സരത്തില്‍ അമ്പയറായി എത്തിയിരുന്നു. എന്നാല്‍, അന്താരാഷ്ട്ര മത്സരത്തില്‍ അമ്പയര്‍ ആകുന്നതോടെ വലിയ മാറ്റത്തിനാണ് അവര്‍ തുടക്കമിടുന്നത്. സ്ത്രീകളെ ബോധവാന്മാരാക്കി അവരെ ഈ മേഖലയിലേക്ക് കൊണ്ടുവരുവാനാണ് താന്‍ ശ്രമിക്കുന്നതെന്നും പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു പോവുകയാണെന്നും ക്ലയര്‍ പറഞ്ഞു.

വനിതാ ക്രിക്കറ്റില്‍ ക്ലയര്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിരുന്നു. ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റുമുട്ടിയ 2018 ലോക ട്വന്റി20 സെമി ഫൈനലിലും വനിതാ ലോകകപ്പ് 2017ലും ക്ലയര്‍ വനിതാ അമ്പയറായിട്ടുണ്ട്. പുരുഷ ക്രിക്കറ്റില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും, മെല്‍ബണ്‍ സ്റ്റാര്‍സും ഏറ്റുമുട്ടിയ മത്സരത്തില്‍ മറ്റൊരു വനിതാ അമ്പയര്‍ എലോസി ഷെറിദാനൊപ്പമാണ് ക്ലയര്‍ ഫീല്‍ഡിലിറങ്ങിയത്. ഭാവിയിയില്‍ കൂടുതല്‍ വനിതാ അമ്പയര്‍മാര്‍ ഈ രംഗത്തുണ്ടാകുമെന്നാണ് ക്ലയറിന്റെ പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications