For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കഠിന വെല്ലുവിളി; മുന്നറിയിപ്പുമായി ദ്രാവിഡ്

മുംബൈ: ഈ വര്‍ഷം അവസാനം ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. സ്മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ഓസ്‌ട്രേലി കൂടുതല്‍ കരുത്തരായതിനാല്‍ മികച്ച പോരാട്ടംതന്നെ ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നാണ് ദ്രാവിഡ് മുന്നറിയിപ്പ് നല്‍കിയത്. സ്മിത്തും വാര്‍ണറും ഇല്ലായെന്നത് ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് കടുത്ത നഷ്ടമാണ്. അവര്‍ക്ക് ടീമിനുള്ളിലെ പ്രാധാന്യം വലുതാണ്. ഓസ്‌ട്രേലിയയിലെ നിലവിലെ മികച്ച താരങ്ങളാണ് ഇരുവരും.

ലാബുഷാനെ കൂടിയെത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ടീം കൂടുതല്‍ ശക്തരായി. അതിനാല്‍ത്തന്നെ ഇന്ത്യക്ക് അനായാസമായൊരു ജയം സാധിക്കില്ല. അവസാന ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് മറുപടി പറയാന്‍ ഓസ്‌ട്രേലിയ കരുതിയാവും ഇറങ്ങുക. ഇരു ടീമിലും മികച്ച താരങ്ങളുണ്ട്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടിലെത്തി മത്സരിക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എല്ലാവരും പ്രതീക്ഷയോടെ മുന്നോട്ടുപോകൂ- ദ്രാവിഡ് പറഞ്ഞു.

dravid

ഇന്ത്യയുടെ ബൗളിങ് സമീപകാലത്തായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇത് മഹത്തായ കാര്യമാണ്.ഈ വര്‍ഷം ഇനി നടക്കാന്‍ പോകുന്ന ഏറ്റവും മികച്ച മത്സരമാകും ഇതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റിലെ ഇന്ത്യയുടെ വന്മതിലെന്നാണ് ദ്രാവിഡ് അറിയപ്പെടുന്നത്. 164 ടെസ്റ്റില്‍ നിന്ന് 13288 റണ്‍സും 344 ഏകദിനത്തില്‍ നിന്ന് 10899 റണ്‍സും 1 ടി20യില്‍ നിന്ന് 31 റണ്‍സും ദ്രാവിഡ് ഇന്ത്യക്കുവേണ്ടി നേടിയിട്ടുണ്ട്. 89 ഐപിഎല്ലില്‍ നിന്ന് 2174 റണ്‍സും ദ്രാവിഡിന്റെ അക്കൗണ്ടിലുണ്ട്.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. ഒക്ടോബറില്‍ ആരംഭിക്കേണ്ടിയിരുന്ന പരമ്പരയാണ് ഡിസംബറിലേക്ക് മാറ്റിയത്.ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ബ്രിസ്ബണിലാവും നടക്കുക. രണ്ടാമത്തെ മത്സരം പിങ്ക് ബോള്‍ ടെസ്റ്റാണ്.രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിന് അഡലെയ്ഡാണ് വേദി. മൂന്നാം ടെസ്റ്റ് മെല്‍ബണും നാലാം ടെസ്റ്റ് സിഡ്‌നിയിലുമാണ് നടക്കുക.

ജനുവരിയില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ഓസ്‌ല്രേിയയില്‍ കളിക്കും. ഇന്ത്യയുടെ ബാറ്റിങ് നിരയും ഓസ്‌ട്രേലിയയുടെ പേസ് നിരയും തമ്മിലുള്ള പോരാട്ടത്തിനാവും പരമ്പര സാക്ഷ്യം വഹിക്കുക. ഇന്ത്യയുടെ അവനാസ ന്യൂസിലന്‍ഡ് പര്യടനത്തില്‍ നാണംകെട്ട തോല്‍വി കോലിയും സംഘവും ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ നിന്ന് തിരിച്ചുവരേണ്ടത് ഇന്ത്യക്ക് അനിവാര്യമാണ്.

പ്രധാനമായും വിരാട് കോലിയുടെ ഫോം ഔട്ടാണ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കിയത്. സെഞ്ച്വറികള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന കോലിക്ക് അവസാന 21 ഇന്നിങ്‌സില്‍ നിന്നും ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല. ഇതിനോടകം തന്നെ വെല്ലുവിളികളുമായി ഓസ്‌ട്രേലിയന്‍ ടീം രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിമാനപ്പോരാട്ടമാവും ഓസ്‌ട്രേലിയയിലേത്.

Story first published: Thursday, June 11, 2020, 18:22 [IST]
Other articles published on Jun 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+