Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമോ? അത് ഇന്ത്യക്ക് അറിയാമെന്ന് ഓസീസ് കോച്ച് ലാംഗര്‍

സിഡ്‌നി: ഐപിഎല്ലിന്റെ ആവേശം അവസാനിച്ചതിന് പിന്നാലെ ഇന്ത്യ ഓസീസ് പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ്. ഈ മാസം അവസാനം ആരംഭിക്കുന്ന പരമ്പരയ്ക്കായി ഇതിനോടകം ഇന്ത്യ ഓസ്‌ട്രേലിയയില്‍ എത്തിക്കഴിഞ്ഞു. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയും നാല് ടെസ്റ്റ് മത്സരവുമാണ് പരമ്പരയിലുള്ളത്. ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും.

കോലി-അനുഷ്‌ക ദമ്പതികള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. കോലിയുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവുമെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെ കോലി നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ഓസീസ് ടീം പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍. കോലിയുടെ അഭാവം ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവുമെന്നാണ് ലാംഗര്‍ പറഞ്ഞത്..

kohliandjustinlanger

'ഞാന്‍ നേരത്തെ പറഞ്ഞ കാര്യം തന്നെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട മികച്ച താരങ്ങളിലൊരാളാണ് കോലി. അതിന് പല കാരണങ്ങളുണ്ട്. അവന്റെ ബാറ്റിങ് മാത്രമല്ല,ആ ഉന്മേഷം,ക്രിക്കറ്റിനോടുള്ള ആഗ്രഹം,ഇഷ്ടം,അവന്‍ ഫീല്‍ഡ് ചെയ്യുന്ന രീതി. അവന്റെ ആ ഉത്സാഹമാണ് എല്ലാ കാര്യങ്ങളും അവന്റെ വരുതിയിലാക്കുന്നത്. കോലി കളിക്കാത്തത് സന്തോഷം നല്‍കുമോയെന്ന് ചോദിച്ചാല്‍ റിച്ചമണ്ടില്‍ നിന്ന് ഡുസ്റ്റിന്‍ മാര്‍ട്ടിന്‍ പുറത്താകുന്നത് പോലെയാണ്'-ലാംഗര്‍ പറഞ്ഞു.

കോലിയുടെ അഭാവം തീര്‍ച്ചയായും ഇന്ത്യയെ ബാധിക്കും.ഇക്കാര്യം ഇന്ത്യക്കും അറിയാം. അവസാന പോരാട്ടത്തില്‍ അവര്‍ ഞങ്ങളെ തോല്‍പ്പിച്ചതാണ്. വളരെ വളരെ മികച്ച ടീമാണവര്‍. കോലിയുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു സെക്കന്റ് പോലും വിശ്രമിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. വളരെ പ്രതീക്ഷയോടെയാണ് പരമ്പരയെ കാണുന്നത്'-ലാംഗര്‍ കൂട്ടിച്ചേര്‍ത്തു. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ലാബുഷാനെയുമൊന്നും ഓസീസ് നിരയിലില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ഓസീസ് നിര ഏറ്റവും ശക്തരാണ്.

കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ് ടീമിലേക്ക് എത്തിയിട്ടുണ്ട്. കോലിയുടെ വിടവ് നികത്താന്‍ രോഹിതിനാവുമോയെന്ന് കണ്ടറിയണം. ബോക്‌സിങ് ഡേ ടെസ്റ്റും പരമ്പരയിലുണ്ട്. ഒരു മത്സരം പിങ്ക് ബൗളിലാണ്. കോലിയുടെ ബാറ്റിങ് കരുത്ത് ഇന്ത്യയെ സംബന്ധിച്ച് വലിയ നഷ്ടം തന്നെയാണ്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരുടെ പ്രകടനം ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി എന്നീ പേസര്‍മാരിലും പ്രതീക്ഷകളേറെ. അതേ സമയം പരിക്കേറ്റ ഇഷാന്ത് ശര്‍മ കളിക്കുന്ന കാര്യം ഇതുവരെ ഉറപ്പായിട്ടില്ല.

Story first published: Friday, November 13, 2020, 11:32 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+