വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോമണ്‍വെല്‍ത്ത് മത്സരം കഴിഞ്ഞിട്ട് ഒരു മാസം; മുങ്ങിയ 50 താരങ്ങളെ തിരഞ്ഞ് ഓസ്‌ട്രേലിയ

സിഡ്‌നി: ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പര്യവസാനിച്ചിട്ട് ഒരു മാസമായി. എന്നാല്‍ ഗെയിംസ് അധികൃതരുടെ പണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗെയിംസിനിടെ കാണാതായ 50 അത്‌ലറ്റുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍. കാണാതായ അത്‌ലറ്റുകളെയും, ഒഫീഷ്യലുകളെയും തിരയേണ്ടി വന്നതോടൊപ്പം 190 പേര്‍ അഭയം തേടി അപേക്ഷ നല്‍കിയിട്ടുള്ളതായും ഓസ്‌ട്രേലിയന്‍ ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഗെയിംസിനെത്തി മുങ്ങിയ 50 പേരെ പിടികൂടാന്‍ ഒരു ഓപ്പറേഷന്‍ തന്നെ ആരംഭിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയെന്ന് മന്ത്രി പീറ്റര്‍ ഡട്ടണ്‍ വ്യക്തമാക്കി. ഇവരെ കണ്ടെത്തി ഇമിഗ്രേഷന്‍ തടവില്‍ എത്തിച്ച ശേഷം നാടുകടത്തും. അഭയാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സുരക്ഷാ വിസയ്ക്കായി 190 പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെ മറ്റ് രീതികളിലുള്ള വിസകള്‍ക്കായി 15 പേരുടെയും അപേക്ഷ ലഭിച്ചിട്ടുളളതായി അദ്ദേഹം സ്ഥിരീകരിച്ചു.

cwg

അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ടീം അംഗങ്ങള്‍ വിസ കാലാവധി കഴിഞ്ഞും ആതിഥേയ രാജ്യങ്ങളില്‍ തങ്ങുന്നതും, അഭയാര്‍ത്ഥികളാകാന്‍ ശ്രമിക്കുന്നതും ഇതാദ്യമല്ല. പക്ഷെ ഓസ്‌ട്രേലിയയില്‍ ഇതിന് ശ്രമിക്കുന്ന താരങ്ങളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. മെല്‍ബണ്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ കാണാതായതും, അഭയാര്‍ത്ഥികളാകാന്‍ ശ്രമിച്ചതുമായ താരങ്ങളുടെ എണ്ണം ഡസനുകള്‍ മാത്രമായിരുന്നു. ഇതാണ് ഇക്കുറി നൂറുകണക്കിനായി മാറിയത്.

2018 ഗെയിംസില്‍ 6600 അത്‌ലറ്റുകളും, ടീം ഒഫീഷ്യലുകളുമാണ് പങ്കെടുക്കാനെത്തിയത്. കാമറൂണ്‍ ഉള്‍പ്പെടെ മധ്യ ആഫ്രിക്കന്‍ ടീമുകളിലെ താരങ്ങള്‍ മത്സരത്തിന് ഇറങ്ങാന്‍ പോലും മെനക്കെടാതെയാണ് മുങ്ങിയത്. അഭയാര്‍ത്ഥികള്‍ സജീവ രാഷ്ട്രീയ പ്രശ്‌നമായി മാറുന്ന ഓസ്‌ട്രേലിയയില്‍ ഇവരെ തടയാന്‍ കടുപ്പമേറിയ കുടിയേറ്റ നിയമങ്ങള്‍ നിലവിലുണ്ട്.

Story first published: Wednesday, May 23, 2018, 9:27 [IST]
Other articles published on May 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X