Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാക്‌സ് വെല്ലിന് മുന്നില്‍ 'വിരാട് കോലി ചാലഞ്ച്' ഉയര്‍ത്തി പരിശീലന്‍ ലാംഗര്‍; അതിനു കഴിയുമോ?

ദുബായ്: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയി വിലയിരുത്തപ്പെടുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന കോലിയെപ്പോലെയാകാന്‍ മറ്റു കളിക്കാര്‍ക്ക് എളുപ്പമല്ല. ഇപ്പോഴിതാ കോലിയെപ്പോലെ ആകാന്‍ കഴിയുമോ എന്ന വെല്ലുവളി ഓസീസ് താരം ഗ്ലെന്‍ മാക്‌സ് വെല്ലിന് മുന്നില്‍ ഉയര്‍ത്തിയിരിക്കുകയാണ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍.

ബാറ്റിങ് മികവില്‍ കോലിയെപ്പോലെയാകാന്‍ മാക്‌സ്‌വെലിന് കഴിയുമെന്ന് കോച്ച് പറഞ്ഞു. അതുകൊണ്ടുതന്നെ താന്‍ ഇക്കാര്യത്തില്‍ താരത്തിന് മുന്നില്‍ ചാലഞ്ച് വെക്കുകയാണ്. ഏകദിനത്തില്‍ മാത്രമല്ല ടെസ്റ്റിലും മാക്‌സ്‌വെലിന് തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. ഏകദിനത്തില്‍ 60 റണ്‍സിന്റെ ശരാശരിയുള്ള വിരാട് കോലി ഏറ്റവും മികച്ച കളിയാണ് കാഴ്ചവെക്കുന്നതെന്നും ലാഗംര്‍ വിലയിരുത്തി.

justinlanger

മാക്‌സ്‌വെല്‍ ഇതുവരെയായി 99 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 32 റണ്‍സിന്റെ ശരാശരിയുണ്ട്. അദ്ദേഹത്തിന് കോലിയെപ്പോലെ സ്ഥിരതയോടെ കളിച്ച് ശരാശരി ഉയര്‍ത്താനാകും. ടി20 ക്രിക്കറ്റില്‍ ഇന്ത്യയില്‍ മാക്‌സ്‌വെല്‍ സെഞ്ച്വറി നേടിയ രീതി ഏത് ഫോര്‍മാറ്റിലും തിളങ്ങുമെന്നതിന്റെ തെളിവാണ്. ഏകദിനത്തിലും ഈ പ്രതിഭ പുറത്തെടുക്കണമെന്ന് പരിശീലകന്‍ നിര്‍ദ്ദേശിച്ചു.

ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷയാണ് മാക്‌സ്‌വെല്‍. ഒറ്റയ്ക്ക് കളി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരം സമീപകാലത്ത് മികച്ച ഫോമിലുമാണ്. പാക്കിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ 98, 71 എന്നിങ്ങനെ സ്‌കോര്‍ ചെയ്യാന്‍ മാക്‌സ്‌വെല്ലിന് കഴിഞ്ഞിട്ടുണ്ട്. 10 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്താല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിയുന്ന കളിക്കാരന്‍ കൂടിയാണ് മുപ്പതുകാരന്‍.

Story first published: Monday, April 1, 2019, 8:45 [IST]
Other articles published on Apr 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+