സിഡ്നി: ഇന്ത്യന്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഡാര്‍സി ഷോര്‍ട്ടിനെ ഉള്‍പ്പെടുത്തി. പേസ് ഓള്‍റൗണ്ടര്‍ സീന്‍ അബോട്ടിന് പകരമായാണ് ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബിഗ്ബാഷ് ലീഗിനിടെ പരിക്കേറ്റ അബോട്ടിന് നാലാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചതിനാലാണ് ഷോര്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. ഏകദിനത്തിലും ട്വന്റി20യിലും ടീമിന്റെ അഭിവാജ്യഘടകമാണ് അബോട്ട്.
ഓല്റൗണ്ടറായ അബോട്ടിന്റെ അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഷോര്‍ട്ടിനെ പരിഗണിക്കുകയായിരുന്നു-ഓസ്ട്രേലിയന്‍ സെലക്ടര്‍ ട്രിവര്‍ ഹോന്‍സ് പറഞ്ഞു. ആദം സാംബയും ആഷ്ടണ്‍ അഗറും സ്പിന്‍ ബൗളര്‍മാരായി ടീമിലുണ്ട്. 2020 ജനുവരി 14നാണ് പരമ്പര ആരംഭിക്കുന്നത്. സമീപകാലത്തായി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയും ഓസീസും നേര്‍ക്കുനേര്‍ പോരടിക്കുമ്പോള്‍ മത്സരത്തിന് ആവേശമേറും.
'വാറി'ല്‍ ജയിച്ച് ലിവര്‍പൂള്‍; സിറ്റിക്കും ജയം, ആഴ്സണലിനെ വീഴ്ത്തി ചെല്‍സിയും
സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് മാറി തിരിച്ചെത്തിയ ശേഷം ഇന്ത്യക്കെതിരേ കളിക്കുന്ന ആദ്യ പരമ്പരയാണിത്. ഇന്ത്യയുടെ ബാറ്റിങ് കരുത്തും ഓസീസിന്റെ പേസ് ബൗളിങ് കരുത്തും തമ്മിലുള്ള പോരാട്ടമാവും ഇത്. പരിക്ക് മാറി ജസ്പ്രീത് ബൂംറ ഇന്ത്യന്‍ നിരയില്‍ മടങ്ങിയെത്തിയത് ടീമിന് ആശ്വാസമാകും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കെയ്ന്‍ റിച്ചാര്ഡ്സണ് എന്നിവരാണ് ഓസീസ് നിരയില്‍ പേസര്‍മാരായുള്ളത്.