Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓസീസ് താരം പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഒട്ടേറെ മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ച പേസര്‍ പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 67 ടെസ്റ്റ് മത്സരങ്ങളില്‍നിന്നും 221 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് ഈ 35 കാരന്‍. ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തുവെച്ചാണ് സിഡില്‍ തീരുമാനം അറിയിച്ചത്. വിരമിക്കാനുള്ള ശരിയായ സമയം ഇതാണെന്ന് സിഡില്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്നും വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടരുമെന്ന് സിഡില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിഗ്ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനായാണ് സിഡില്‍ കളിക്കുന്നത്. വിക്ടോറിയ സംസ്ഥാനത്തിനുവേണ്ടിയും ആഭ്യന്തര മത്സരങ്ങളില്‍ കളിക്കും. ഇംഗ്ലീഷ് കൗണ്ടിയില്‍ എസ്സക്‌സിന്റെ താരം കൂടിയാണ്. കൗണ്ടിയിലും കളിതുടരുമെന്ന് സിഡില്‍ പറഞ്ഞു.

petersiddle

ഓസ്‌ട്രേലിയയ്ക്കുവേണ്ടി 2008ലാണ് അരങ്ങേറ്റം. മൊഹാലിയില്‍ ഇന്ത്യയ്‌ക്കെതിരെ കളി തുടങ്ങിയ സിഡില്‍ ഒട്ടേറെ കളികളില്‍ എതിരാളികളെ എറിഞ്ഞിട്ടു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 2010ലെ ആഷസ് ടെസ്റ്റില്‍ ഹാട്രിക് നേടി ഈ നേട്ടത്തിലെത്തുന്ന ഒമ്പതാമത്തെ ഓസ്‌ട്രേലിയന്‍ കളിക്കാരനുമായി. പരിക്ക് കരിയറില്‍ പലപ്പോഴും വില്ലനായെത്തിയെങ്കിലും ഓസീസ് നിരയില്‍ ഏറ്റവും അപകടകാരിയായ ബൗളറായാണ് സിഡില്‍ വിലയിരുത്തപ്പെടുന്നത്.

Story first published: Sunday, December 29, 2019, 10:54 [IST]
Other articles published on Dec 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+