തകര്‍പ്പന്‍ ഫോമില്‍ ഫിഞ്ച്; ഓസീസ് ക്യാപ്റ്റന്‍മാരില്‍ പുതിയ റെക്കോഡ്, മറികടന്നത് ഇതിഹാസ നായകനെ
ലണ്ടന്‍: നടന്നുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ ബാറ്റ്‌വീശുന്ന താരമാണ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. അഞ്ച് മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 343 റണ്‍സാണ് ഫിഞ്ച് ടൂര്‍ണമെന്റില്‍ നിന്ന് ഇതിനോടകം അടിച്ചുകൂട്ടിയത്. ടൂര്‍ണമെന്റില്‍ ഓസീസ് വിജയത്തിലെ പ്രധാന ഘടകം കൂടിയാണ് ഫിഞ്ച്.
ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഫിഞ്ച് പുതിയ റെക്കോഡും സ്ഥാപിച്ചു. പ്രധാന ടൂര്‍ണമെന്റില്‍ ഓസീസിനു വേണ്ടി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് ഫിഞ്ച് ലങ്കയ്‌ക്കെതിരായ മല്‍സരത്തിലൂടെ തന്റെ പേരില്‍ കുറിച്ചത്. അതും ഓസീസിന്റെ ഇതിഹാസ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങിനെ പിന്തള്ളി.

ലങ്കയ്‌ക്കെതിരായ 153 റണ്‍സ് അടിച്ചാണ് ഫിഞ്ച് ഹീറോയായത്. ഇതോടെ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുക്കുന്നതോടൊപ്പം പുതിയ റെക്കോഡും ഫിഞ്ച് തന്റെ പേരില്‍ സ്ഥാപിക്കുകയായിരുന്നു. 2003 ലോകകപ്പില്‍ ഇന്ത്യക്കെതിരേ പോണ്ടിങ് നേടിയ 140 റണ്‍സായിരുന്നു ഇതിനു മുമ്പ് പ്രധാന ടൂര്‍ണമെന്റില്‍ ഒരു ഓസീസ് ക്യാപ്റ്റന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. ഈ നേട്ടമാണ് ഫിഞ്ച് കഴിഞ്ഞ ദിവസം മറികടന്നത്. ഈ വര്‍ഷം ഇതിനോടകം എട്ട് ഏകദിന അര്‍ധസെഞ്ച്വറിയുമായി കുതിക്കുകയാണ് ഫിഞ്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications