ടീമിന്റെ പ്രകടനത്തില്‍ നിരാശ; ആഴ്‌സണലുമായി കരാര്‍ പുതുക്കാതെ ഔബ്‌മെയാങ്
ലണ്ടന്‍: മോശം ഫോമില്‍ തുടരുന്ന ആഴ്‌സണലുമായി കരാര്‍ പുതുക്കാന്‍ വിസമ്മതിച്ച് പെറി എമറിക് ഔബ്‌മെയാങ്. 2021വരെയുള്ള കരാര്‍ കാലാവധി നീട്ടാന്‍ താരത്തിന് താല്‍പ്പര്യമില്ലെന്നാണ് വിവരം. ടീമിന്റെ മോശം പ്രകടനത്തില്‍ താരം തീര്‍ത്തും നിരാശനാണെന്നാണ് റിപ്പോര്‍ട്ട്. അവസാന സീസണില്‍ ഗോള്‍ഡന്‍ ബൂട്ടിനുടമയായ ഔബ്‌മെയാങ്ങ് മികച്ച പ്രകടനം തുടര്‍ന്നിട്ടും ക്ലബ്ബിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല. ക്ലബ്ബിന് ട്രോഫികള്‍ നേടാന്‍ സാധിക്കാത്തതും ആഴ്‌സണല്‍ വിടാന്‍ താരത്തെ പ്രേരിപ്പിക്കുന്നു.
ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ താരം ക്ലബ്ബ് വിടുമെന്നാണ് സൂചനകളുള്ളത്. ഉനായ് എമറിയെ പുറത്താക്കിയ ആഴ്‌സണല്‍ പുതിയ പരിശീലകനെ നിയമിച്ചിട്ടില്ല. ആരെയാണ് ആഴ്‌സണല്‍ നിയമിക്കുന്നതെന്നോര്‍ത്ത് ആശങ്കയും ഔബ്‌മെയാങ്ങിനുണ്ടെന്ന് മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. താല്‍ക്കാലികത പരിശീലകന് കീഴില്‍ താരങ്ങള്‍ തൃപ്തരല്ലെന്നാണ് വിവരം.

30കാരനായ താരം എങ്ങോട്ടാണ് കൂടുമാറുന്നതെന്ന് വ്യക്തമല്ല. അവസാന സീസണില്‍ 42 ഗോളാണ് ആഴ്‌സണിലിന് വേണ്ടി താരം നേടിയത്. ഈ സീസണില്‍ 10 ഗോള്‍ ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. എന്നാല്‍ സഹതാരങ്ങള്‍ക്ക് മികവിനൊത്ത് ഉയരാന്‍ കഴിയാത്തത് ടീമിന്റെ വിജയത്തെ ബാധിക്കുന്നു. നേരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനുവേണ്ടി കളിച്ചിട്ടുള്ള ഔബ്‌മെയാങ്ങ് അങ്ങോട്ട് തിരിച്ചുപോകുന്നതായുള്ള വാര്‍ത്തകളുമുണ്ട്. 15 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ആഴ്‌സണല്‍ 10ാം സ്ഥാനത്താണ്. നാല് ജയം ഏഴ്് സമനില നാല് തോല്‍വി എന്നിങ്ങനെയാണ് ക്ലബ്ബിന് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications