Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡീഗോ കോസ്റ്റയ്ക്ക് കോവിഡ്, പിഎസ്ജിയില്‍ മൂന്ന് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡിന്റെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രീ സീസണിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയിലാണ് ഡീഗോ കോസ്റ്റയ്ക്ക് രോഗം കണ്ടെത്തിയത്. കോസ്റ്റയെക്കൂടാതെ അത്‌ലറ്റികോ മാഡ്രിഡിലെ സാന്റിയാഗോ അരിയാസിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടേയും രോഗം സ്ഥിരീകരിച്ച് അത്‌ലറ്റികോ മാഡ്രിഡ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. അവസാന സീസണിന് ശേഷം അവധി ആഘോഷിക്കാന്‍ പോയിടത്തുനിന്നാവാം ഇരുവര്‍ക്കും രോഗം ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള താരങ്ങളെ ഉള്‍ക്കൊള്ളിച്ച് അത്‌ലറ്റികോ മാഡ്രിഡ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം അവസാനം ഗ്രനേഡയ്‌ക്കെതിരെയാണ് ലാലിഗയിലെ അത്‌ലറ്റികോ മാഡ്രിഡിന്റെ ആദ്യ മത്സരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയാണ് താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇടവേള ആഘോഷിക്കാന്‍ പോയി തിരിച്ചെത്തിയ ഒട്ടുമിക്ക താരങ്ങളിലും കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഈ മാസം 11നാണ് ലാലിഗയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ബാഴ്‌സലോണ ഉള്‍പ്പെടെ പ്രമുഖ ടീമുകളെല്ലാം ഇതിനോടെല്ലാം പരിശീലനം ആരംഭിച്ചിട്ടുണ്ട്. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോഗ്ബയ്ക്കും ഐസൊലേഷനില്‍ കഴിയേണ്ടി വരും. സെപ്റ്റംബര്‍ 12നാണ് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. ആദ്യ പരിശീലന ഘട്ടം പോഗ്ബയ്ക്ക് നഷ്ടമാകുമെന്ന് ഇതോടെ ഉറപ്പായി.

diego-costa

ആരാധകരില്‍ ആശങ്ക സൃഷ്ടിച്ച് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ന് മൂന്ന് പേര്‍ക്കും കൂടി രോഗം സ്ഥിരീകരിച്ചതോടെ പ്രീ സീസണിന് മുന്നോടിയായുള്ള പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്ന പിഎസ്ജി താരങ്ങളുടെ എണ്ണം ആറായി. ഇന്ന് ആര്‍ക്കൊക്കെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മൗറോ ഇക്കാര്‍ഡി,മാര്‍ക്കിഞ്ഞോസ്,ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് എന്നിവര്‍ക്കാണ് രോഗം ബാധിച്ചതെന്നാണ് ലിക്വിപ്പെയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരത്തെ സൂപ്പര്‍ താരം നെയ്മര്‍,ഏഞ്ചല്‍ ഡി മരിയ,ലിയാന്‍ഡ്രോ പരീഡസ് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ തോല്‍വിക്ക് ശേഷം ഇടവേള ആഘോഷിക്കാന്‍ പോയിടത്തുനിന്നാണ് ഒട്ടുമിക്ക താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ പിഎസ്ജി ക്യാംപില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Story first published: Saturday, September 5, 2020, 10:18 [IST]
Other articles published on Sep 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+