Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍; കോപ്പലാശാന്റെ സ്ഥാനം തെറിച്ചു; കൊല്‍ക്കത്ത പഴയ പരിശീലകനെ തിരികെ വിളിച്ചു

കോപ്പലാശാന്റെ കസേര തെറിച്ചു

കൊല്‍ക്കത്ത: ഐഎസ്എല്‍ ടീം അത്‌ലറ്റിക്കോ കൊല്‍ക്കത്ത പുതിയ സീസണിലേക്ക് പഴയ പരിശീലകനെ തിരികെ കൊണ്ടുവന്നു. ആദ്യ രണ്ടു സീസണുകളില്‍ കൊല്‍ക്കത്തയുടെ പരിശീലകനായിരുന്ന അന്റോണിയോ ലോപ്പസ് ഹബാസിനെയാണ് പരിശീലകനായി നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിനെ ടീം ഒഴിവാക്കി.

അന്റോണിയോയ്ക്ക് കീഴില്‍ ആദ്യ രണ്ട് സീസണിലും മികച്ച പ്രകടനം നടത്തിയ ടീമാണ് കൊല്‍ക്കത്ത. ആദ്യ സീസണില്‍ കിരീടം നേടുകയും രണ്ടാം സീസണില്‍ സെമി ഫൈനലിലെത്തുകയും ചെയ്തു. 2016ല്‍ ടീം വീണ്ടും കിരീടം നേടിയെങ്കിലുന്ന് അന്ന് ജോസ് ഫ്രാന്‍സിസ്‌കോ മോലിനെയായിരുന്നു പരിശീലകന്‍. കഴിഞ്ഞ സീസണില്‍ കോപ്പലിന് കീഴില്‍ ആറാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്.

Antonio Lopez Habas

എടികെയില്‍ തിരികെയെത്തിയതില്‍ സന്തോഷമുണ്ടെന്ന് ലോപ്പസ് പറഞ്ഞു. ടീമില്‍ തിരികെയെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ആരാധകരുടെ പിന്തുണ ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ക്ലബ്ബിന് അര്‍ഹിക്കുന്ന മത്സരഫലമുണ്ടാക്കുമെന്നും പരിശീലകന്‍ പപറഞ്ഞു. ലാ ലീഗയില്‍ സെവിയ്യ, റയല്‍ മുര്‍ഷിയ, ബര്‍ഗോസ് ടീമുകളില്‍ പ്രതിരോധനിര താരമായിരുന്നു സ്പാനിഷുകാരനായ ലോപ്പസ്. ബൊളീവിയ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു. 2005ല്‍ വലെന്‍സിയെയും പരിശീലിപ്പിച്ചു.

Story first published: Friday, May 3, 2019, 11:39 [IST]
Other articles published on May 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+