Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലൈംഗികാതിക്രമം; ബറോഡ വനിതാ ക്രിക്കറ്റ് ടീം പരിശീലകന് സസ്‌പെന്‍ഷന്‍

ബറോഡ: ബറോഡ വനിതാ ക്രിക്കറ്റ് ടീം താരങ്ങളോട് ലൈംഗികാതിക്രമം നടത്തിയ പരിശീലകനെ സസ്‌പെന്‍ഡ് ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് മുന്‍ ഇന്ത്യന്‍ താരമായ അതുല്‍ ബദാദെയെ സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ബറോഡ് വനിതാ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ അദ്ദേഹം നേരത്തെ പുരുഷ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. വനിതാ താരങ്ങളോട് മോശമായി പെരുമാറിയെന്നും അനാവശ്യമായി കയര്‍ക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്യുന്നുവെന്ന പരാതിയിന്‍മേലാണ് നടപടിയെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അജിത് ലില്ലി അഭിപ്രായപ്പെട്ടു.

കൊറോണ വൈറസിന്റെ വ്യാപനം കായിക സംഭിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടിയായാണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കുവേണ്ടി 1994ല്‍ അരങ്ങേറ്റ മത്സരം കളിച്ച ബദാദെ 13 ഏകദിനങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ബറോഡയ്ക്ക് വേണ്ടി 64 മത്സരങ്ങളും കളിച്ചിട്ടുള്ള ബദാദെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബറഡോ വനിതാ ടീമിന്റെ പരിശീലകനാവുന്നത്. ബദാദെയ്‌ക്കെതിരേ ആരോപിക്കെട്ട കുറ്റം തെളിഞ്ഞാല്‍ കടുത്ത നടപടി തന്നെ നേരിടേണ്ടി വന്നേക്കും. കൊറോണയെത്തുടര്‍ന്ന് ആഭ്യന്തരമത്സരങ്ങളെല്ലാം നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. കൊറോണയെത്തടയാല്‍ 75 ജില്ലകളില്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

athulbedade

നിലവിലെ സാഹചര്യത്തില്‍ ലോകത്തിലെ എല്ലാ കായിക മത്സരങ്ങളും ഇതിനോടകം നിര്‍ത്തിവെച്ചിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധിക്കാനാവാത്ത വിധത്തില്‍ പടര്‍ന്നതോടെ എല്ലാത്തരം കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുവരെ മരുന്ന് കണ്ട് പിടിക്കാന്‍ സാധിക്കാത്തതിനാല്‍ വരാതെ സൂക്ഷിക്കുക മാത്രമാണ് ഏക പ്രതിവിധി. കായിക മേഖലയെ ആകെ സ്തംഭിപ്പിച്ചിരിക്കുകയാണ് കൊറോണ. പല കായിക താരങ്ങള്‍ക്കും ഇതിനോടകം കൊറോണ സ്ഥീരീകരിച്ചുകഴിഞ്ഞു. ഏറ്റവും ഒടുവിലായി മുന്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് താരം മജീദ് ഹഖിനാണ് കൊറോണ സ്ഥിരീകരിച്ചത്. 37കാരനായ താരം 2015ലെ ഏകദിന ലോകകപ്പിലാണ് അവസാനമായി സ്‌കോട്‌ലന്‍ഡിനുവേണ്ടി കളിച്ചത്. മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്ലിന്റെ നടത്തിപ്പും പ്രതിസന്ധിയിലായിരിക്കുകയാണ്. യൂറോപ്പിലും കൊറോണ ശക്തമായി വ്യാപിക്കുകയാണ്. പൗലോ ഡിബാല, ചില്ലെനി തുടങ്ങി നിരവധി ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയടക്കമുള്ള പല താരങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ മൂന്നരലക്ഷത്തോളം ഇതിനോടകം ബാധിക്കുകയും പതിനൊന്നായിരത്തിലേറെ ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇപ്പോഴും ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തില്‍ തുടരുന്നത്.

Story first published: Sunday, March 22, 2020, 16:34 [IST]
Other articles published on Mar 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+