വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മാനത്തുക വെട്ടിക്കുറച്ചതിനെതിരെ താരങ്ങള്‍; ആരോപണം നിഷേധിച്ച് ഹരിയാണ മന്ത്രി

ന്യൂഡല്‍ഹി: ഒരേ വര്‍ഷം ഒന്നിലധികം ന്താരാഷ്ട്ര മെഡലുകള്‍ നേടിയ താരങ്ങളുടെ സമ്മാനത്തുക ഹരിയാണ സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് പരാതി. ഒമ്പതുമാസം മുന്‍പാണ് ഹരിയാണ സര്‍ക്കാര്‍ കാഷ് അവാര്‍ഡ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയത്. ഇതനുസരിച്ചാണ് ഒരു സാമ്പത്തികവര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മെഡല്‍ നേടിയവര്‍ക്ക് സമ്മാനത്തുകയില്‍ കുറവുവന്നത്.

ലോക ഒന്നാം നമ്പര്‍ ഗുസ്തി താരവും ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ ബജ്‌റങ് പുനിയ, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ വിനേഷ് ഫൊഗട്ട് തുടങ്ങിയവരാണ് സമ്മാനത്തുക കുറച്ചതിനെതിരെ രംഗത്തുവന്നത്.

athlets

സംസ്ഥാനത്തിന്റെ പുതിയ കായികനയമനുസരിച്ച് ഒരാള്‍ ഒരു സാമ്പത്തികവര്‍ഷം ഒന്നിലധികം മെഡല്‍ നേടിയാല്‍ അതില്‍ ഏറ്റവും ഉയര്‍ന്ന മെഡലിനുള്ള മുഴുവന്‍ തുകയും ബാക്കി മെഡലുകള്‍ക്ക് തുകയുടെ 50 ശതമാനവുമാണ് ലഭിക്കുക.

സംസ്ഥാനത്തെ 3000 അത്‌ലറ്റുകള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കുന്നതിനുള്ള ചടങ്ങ് കഴിഞ്ഞയാഴ്ച ഹരിയാണ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ചടങ്ങില്‍ വെച്ച് തുക നല്‍കുന്നതിനുപകരം ജൂണ്‍ 25-നു മുന്‍പ് കായികതാരങ്ങളുടെ അക്കൗണ്ടില്‍ തുക നിക്ഷേപിക്കുമെന്നും അറിയിച്ചു. കിട്ടിയ തുകയില്‍ കുറവുണ്ടെന്നും ഇത് കായികതാരങ്ങളെ അപമാനിക്കുന്നതാണെന്ന് ചൊവ്വാഴ്ച ബജ്‌റങ് പുനിയയും വിനേഷ് ഫൊഗട്ടും ട്വീറ്റ് ചെയ്തിരുന്നു.

''മൂന്ന് കോടിക്ക് പകരം 2.25 കോടിയാണ് ലഭിച്ചത്. ആദ്യം സര്‍ക്കാര്‍ അവാര്‍ഡ് വിതരണ ചടങ്ങ് വേണ്ടെന്നുവെച്ചു. ഇപ്പോള്‍ തുകയില്‍ കുറവുമുണ്ടായിരിക്കുന്നു. മറ്റു താരങ്ങളോടും അന്വേഷിച്ചപ്പോള്‍ പുതിയ കായികനയത്തിന്റെ ഭാഗമായാണിതെന്നാണ് അറിഞ്ഞത്. ഒരു അത്‌ലറ്റ് എന്ന നിലയില്‍ എനിക്ക് ഒന്നേ പറയാനുള്ളൂ. ഈ സര്‍ക്കാര്‍ അത്‌ലറ്റുകളോട് ചിറ്റമ്മനയമാണ് കാണിക്കുന്നത്.''-പുനിയ പറഞ്ഞു. രാജ്യത്തിനുവേണ്ടി മെഡല്‍ നേടുന്ന അത്‌ലറ്റുകള്‍ ഏറ്റവും കൂടുതലുള്ളത് ഹരിയാണയിലാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ അത്‌ലറ്റുകളെ ഒരു ഭാരമായാണ് കാണുന്നത്.- പുനിയ പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയ 66 മെഡലുകളില്‍ 22 മെഡലുകളും ഹരിയാണയില്‍ നിന്നുള്ളവരാണ് നേടിയത്. ഇന്തോനേഷ്യയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 61 മെഡല്‍ നേടിയപ്പോള്‍, ഹരിയാണയുടെ സംഭാവന 17 ആയിരുന്നു. ബജ്‌റങ് പുനിയ, വിനേഷ് ഫൊഗട്ട്, നീരജ് ചോപ്ര എന്നിവര്‍ സ്വര്‍ണമെഡലും നേടി.

ലോകകപ്പ്: വാര്‍ണര്‍ പഴയ വാര്‍ണര്‍ തന്നെ, സ്മിത്ത് അല്ല!! കാരണം ചൂണ്ടിക്കാട്ടി വോണ്‍, ഓസീസിന്റെ പിഴലോകകപ്പ്: വാര്‍ണര്‍ പഴയ വാര്‍ണര്‍ തന്നെ, സ്മിത്ത് അല്ല!! കാരണം ചൂണ്ടിക്കാട്ടി വോണ്‍, ഓസീസിന്റെ പിഴ

'' ഓരോ മത്സരത്തിനും ഞങ്ങള്‍ ഒരേപോലെയുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്. ഒളിംപിക്‌സിലായാലും കോമണ്‍വെല്‍ത്ത് ഗെയിംസിലായാലും ലോക ചാമ്പ്യന്‍ഷിപ്പിലായാലും ഏഷ്യന്‍ ഗെയിംസിലായാലും മെഡല്‍ നേടാനുള്ള പ്രയത്‌നം ഒരുപോലെയാണ്. പിന്നെങ്ങനെയാണ് ഹരിയാണ സര്‍ക്കാര്‍ അതില്‍ ഒരു മത്സരം മറ്റൊന്നിനേക്കാള്‍ വലുതാണെന്ന് പറയുക.''-വിനേഷ് ഫൊഗട്ട് പറഞ്ഞു.

അതേസമയം, ബജ്‌റങ് പുനിയയുടെയും വിനേഷ് ഫൊഗട്ടിന്റെയും ആരോപണങ്ങള്‍ ഹരിയാണ കായിക മന്ത്രി അനിജ് വിജ് നിഷേധിച്ചു. ''കായിക നയത്തിന് അനുസരിച്ചാണ് സമ്മാനത്തുക വിതരണം ചെയ്തത്. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. സര്‍ക്കാര്‍ ഒരു കായികതാരത്തെയും അപമാനിച്ചിട്ടില്ല.''- മന്ത്രി പറഞ്ഞു.

Story first published: Wednesday, June 26, 2019, 15:21 [IST]
Other articles published on Jun 26, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X