വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് ഒരു മാന്ത്രിക സ്പിന്നര്‍; കണ്ടക്ടറായ അമ്മയുടെ അധ്വാനം പാഴായില്ല, ഇനി ദേശീയ ടീം

Son of a bus conductor, Atharva Ankolekar spins India to U-19 Asia Cup Title | Oneindia Malayalam

മുംബൈ: പണക്കാരുടെ മാത്രം കളിയെന്ന ചീത്തപ്പേരുണ്ടായിരുന്നു ഒരു കാലത്ത് ക്രിക്കറ്റിന്. വലിയ തോതില്‍ ചെലവ് വരുന്ന ക്രിക്കറ്റ് പരിശീലനത്തില്‍ നിന്നും പാവപ്പെട്ടവര്‍ വിട്ടുനില്‍ക്കുക സ്വാഭാവികം. എന്നാല്‍, ചെറുഗ്രാമങ്ങളില്‍നിന്നുപോലും ദേശീയടീമിലേക്ക് കളിക്കാര്‍ എത്തിത്തുടങ്ങിയതോടെ പേരുദോഷം മാറുകയും ചെയ്തു. ഒട്ടേറെ ഇന്ത്യന്‍ കളിക്കാര്‍ ദരിദ്രചുറ്റുപാടുകളില്‍നിന്നും ലോകമറിയുന്നവരായി.

അഥര്‍വ അന്‍കോലേക്കര്‍

അഥര്‍വ അന്‍കോലേക്കര്‍

ഇന്ത്യ അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്മാരായപ്പോഴും ഒരു കളിക്കാരന്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്. പതിനെട്ടുവയസുള്ള അഥര്‍വ അന്‍കോലേക്കര്‍ ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ച് ബഹുമതിയും സ്വന്തമാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ബംഗ്ലാദേശിനെതിരായ ഫൈനലില്‍ 106 റണ്‍സ് മാത്രം സ്‌കോര്‍ ചെയ്ത ഇന്ത്യ തോല്‍വി ഉറപ്പിച്ചതാണ്. എന്നാല്‍, അഞ്ചുവിക്കറ്റ് കൊയ്ത അഥര്‍വയുടെ സ്പിന്നില്‍ ഇന്ത്യ വിസ്മയകരമായ വിജയം സ്വന്തമാക്കി.

അമ്മയുടെ ചിറകില്‍ യുവതാരം

അമ്മയുടെ ചിറകില്‍ യുവതാരം

ചെറുപ്രായത്തില്‍തന്നെ പിതാവ് മരിച്ച അന്‍കോലേക്കറുടെ വഴികാട്ടിയും പ്രചോദനവുമെല്ലാം അമ്മയാണ്. ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന അവരുടെ തുച്ഛമായ വരുമാനത്തില്‍നിന്നുമാണ് മകന്റെ സ്വപ്‌നത്തിന് ചിറകുകള്‍ നെയ്തത്. അമ്മയെ ഒട്ടും നിരാശനാക്കാതെ ദേശീയ ടീമിലേക്ക് ചുവടുവെക്കുകയാണ് ഈ പതിനെട്ടുകാരന്‍. ഏഷ്യാകപ്പ് ഫൈനലില്‍ മകന്റെ മത്സരം കാണാന്‍ അവധിയെടുത്ത അമ്മയ്ക്ക് ഒട്ടും നിരാശപ്പെടേണ്ടിവന്നില്ല.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; കവിന്ദറും സഞ്ജീതും പ്രീക്വാര്‍ട്ടറില്‍, ബ്രിജേഷ് പുറത്ത്

ഏഷ്യാ കപ്പ് കിരീടം പിതാവിന്

ഏഷ്യാ കപ്പ് കിരീടം പിതാവിന്

പിതാവിന് തന്റെ നേട്ടങ്ങള്‍ കാണാന്‍ കഴിയാത്തതില്‍ അതിയായ സങ്കടമുണ്ട് യുവതാരത്തിന്. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞപ്പോള്‍ കണ്ണീരണിഞ്ഞതും അച്ഛനെയോര്‍ത്താണ്. ഏഷ്യാകപ്പ് കിരീടവും മാന്‍ ഓഫ് ദി മാച്ചും അച്ഛന് സമര്‍പ്പിക്കുന്നതായും താരം പറഞ്ഞു. ചെറുപ്പത്തില്‍ പിതാവാണ് ക്രിക്കറ്റിനെക്കുറിച്ചും ക്രിക്കറ്റ് കളിക്കാരെക്കുറിച്ചും അഥര്‍വയ്ക്ക് അറിവുകള്‍ പകര്‍ന്നുനല്‍കിയത്. പിതാവിന്റെ മരണശേഷം ക്രിക്കറ്റിനോടുളള മകന്റെ താത്പര്യം തിരിച്ചറിഞ്ഞ അമ്മ തന്നാലാകുന്നവിധമെല്ലാം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഫ്രഞ്ച് ലീഗില്‍ മൊണോക്കോയ്ക്ക് തോല്‍വി; ഇറ്റലിയില്‍ റോമയ്ക്ക് ആദ്യജയം, മത്സരഫലങ്ങള്‍

ഇനി ദേശീയ ടീമിലേക്ക്

ഇനി ദേശീയ ടീമിലേക്ക്

അമ്മയാണ് തന്റെ കരിയറിനെ വളര്‍ത്തിയെടുത്തതെന്ന് അഥര്‍വ പറഞ്ഞു. അമ്മയെ കൂടുതല്‍ ബുദ്ധമുട്ടിക്കാന്‍ താത്പര്യമില്ല. നേരത്തെ സ്‌കൂള്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്തിരുന്ന അമ്മ കുട്ടികളെ പഠിപ്പിക്കട്ടെ എന്നാണ് മകന്റെ തീരുമാനം. ഏഷ്യാ കപ്പില്‍ എട്ട് രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ 12 വിക്കറ്റോടെ മുന്നിലെത്താന്‍ കഴിഞ്ഞത് നേട്ടമാണ്. മികച്ച പ്രകടനം തുടരുകയാണെങ്കില്‍ ഇന്ത്യന്‍ ദേശീയ ടീമില്‍ വൈകാതെ അന്‍കോലേക്കറിനെ കാണാം.

Story first published: Monday, September 16, 2019, 11:42 [IST]
Other articles published on Sep 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X