Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അമ്പ് കഴുത്തില്‍ തറച്ചു; ഇന്ത്യന്‍ അമ്പയ്ത്ത് താരം ആശുപത്രിയില്‍

ന്യൂഡല്‍ഹി: അമ്പെയ്ത്ത് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട അസം കൗമാരതാരത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശിവാംഗിനി ഗൊഹെയ്ന്‍ എന്ന പന്ത്രണ്ടുകാരിക്ക് അസമിലെ ചാബുവയില്‍വെച്ച് അമ്പെയ്ത്ത് പരിശീലനത്തിനിടെ കഴുത്തില്‍ അമ്പ് തറയ്ക്കുകയായിരുന്നു. താരത്തെ ഉടന്‍ ഹെലികോപ്റ്റര്‍ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ഖേലോ ഇന്ത്യ ഗെയിംസിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.

സായിയില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശിവാംഗിനി. അവര്‍ ഖേലോ ഇന്ത്യയുടെ ഭാഗമായിരുന്നില്ലെന്ന് സായ് അറിയിച്ചു. പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ത്തറച്ച താരത്തെ ഉടനടി ഹെലികോപ്റ്ററില്‍ ഡല്‍ഹി എയിംസിലെത്തിക്കുകയായിരുന്നു. താരത്തിന്റെ നില ഇപ്പോള്‍ അപകടകരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയ വേണോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചു.

archery

കായിക താരത്തിന്റെ ചികിത്സാ ചെലവ് മുഴുവന്‍ സായിയാണ് വഹിക്കുക. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള ചെലവുകളും സായി വഹിക്കുമെന്നും ഏറ്റവും മികച്ച ചികിത്സതന്നെ പെണ്‍കുട്ടിക്ക് നല്‍കുമെന്നും സായ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏതുരീതിയിലാണ് അമ്പ് കഴുത്തില്‍ത്തറച്ചതെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് സായ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story first published: Friday, January 10, 2020, 11:05 [IST]
Other articles published on Jan 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+